NRI
കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ് പുതിയ നാഷണൽ കമ്മിറ്റി ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. കെപിസിസിയുടെ മേൽനോട്ടത്തിൽ പുനഃസംഘടിപ്പിച്ച യൂത്ത് വിംഗ് കമ്മിറ്റി കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് രൂപീകരിച്ചിരിക്കുന്നത്.
11 വർഷമായി കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ യൂത്ത് വിംഗ് പുതിയ നേതൃത്വത്തിൽ കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
അബ്ബാസിയയിലെ സം സം റസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ യൂത്ത് വിംഗ് പ്രസിഡന്റ് ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ചു. ചടങ്ങ് ഒഐസിസി നാഷണൽ പ്രസിഡന്റ് സാമുവേൽ കാട്ടൂർകളീക്കൽ ഉദ്ഘാടനം ചെയ്തു.
കല, കായികം, ജീവകാരുണ്യം, സാമൂഹിക സേവനം എന്നീ മേഖലകളിൽ യൂത്ത് വിംഗ് നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും പുതിയ കമ്മിറ്റി കുവൈറ്റിലെ മുൻനിര യുവജന സംഘടനയായി യൂത്ത് വിംഗിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ യൂത്ത് വിംഗിന്റെ ചുമതലയുള്ള നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്ട്, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജോബിൻ ജോസ്, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇല്ലിയാസ് പുതുവാച്ചേരി, നാഷണൽ കമ്മിറ്റി ട്രഷറർ സൂരജ് കണ്ണൻ, നാഷണൽ കമ്മിറ്റി സെക്രട്ടറി റെജി കൊരുത്, കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ലിബിൻ മുഴക്കുന്ന്, കാസർകോഡ് ജില്ലാ ജനറൽ സെക്രട്ടറി അനിൽ ചീമേനി, ആലപ്പുഴ ജില്ലാ ട്രഷറർ വിജോ പി. തോമസ്, യൂസഫ് തൃശൂർ, ജോമോൻ കോട്ടവിള എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത നേതാക്കൾ ചൂണ്ടിക്കാട്ടി. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ കൂടുതൽ സജീവ സാന്നിധ്യമാകാൻ പുതിയ കമ്മിറ്റിക്ക് കഴിയട്ടെയെന്നും നേതാക്കൾ ആശംസിച്ചു.
പരിപാടികൾക്ക് യൂത്ത് വിംഗ് വൈസ് പ്രസിഡന്റുമാരായ ബോണി സാം മാത്യു, ശരത് കല്ലിങ്കൽ, ഷഫീർ മൂസ, സാം മാത്യു, ജനറൽ സെക്രട്ടറിമാരായ ആൽബിൻ കുമ്പളാനിക്കൽ, ജോബിൻ കുര്യാക്കോസ്, റോയ് ജോസഫ്, മുഹമ്മദ് ആഷിക്, ലിജിൽ മാത്യു, രല്ലു രാജു, ബേസിൽ, റോയ്, നിതിൻ തോമസ് എന്നിവർ നേതൃത്വം നൽകി.
യോഗത്തിന് യൂത്ത് വിംഗ് ജനറൽ സെക്രട്ടറി അരുൺ ചന്ദ്രൻ സ്വാഗതവും ട്രഷറർ ഹസീബ് കീപ്പാട്ട് നന്ദിയും രേഖപ്പെടുത്തി.
NRI
ചെസ്റ്റർ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചെസ്റ്ററിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം.
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് മുന്നണി നേടിയ മിന്നുന്ന വിജയവും മുഖ്യമന്ത്രി വി.ഡി. സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷവും സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് ചെസ്റ്റർ യൂണിറ്റിന്റെ ഔദ്യോഗിക രൂപീകരണോദ്ഘാടനം നിർവഹിക്കപ്പെട്ടത്. ചെസ്റ്ററിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വലിയ ജനപങ്കാളിതം ചടങ്ങിൽ പങ്കെടുത്തു.
യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോബിൻസ് വർക്കിയുടെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐഒസി യുകെ - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ - കേരള ചാപ്റ്റർ മിഡ്ലൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ രൂപീകൃതമാകുന്ന 14-ാമത്തെ യൂണിറ്റാണ് ചെസ്റ്ററിൽ രൂപീകൃതമായത്.
കോൺഗ്രസ് പാർട്ടിയുടെ വിദ്യാർഥി - യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്നവരും ചെസ്റ്ററിലെ സാമൂഹിക - സാംസ്കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉൾപ്പെട്ടതാണ് ഭാരവാഹി പട്ടിക.
സംഘടനയുടെ പ്രവർത്തനം യു കെയിലുടനീളം വ്യാപിപ്പിച്ചുകൊണ്ട് കൂടുതൽ യൂണിറ്റുകൾ വരും ദിവസങ്ങളിൽ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയാണെന്ന് ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.
ചെസ്റ്റർ യൂണിറ്റ് ഭാരവാഹികൾ:
ജോബിൻസ് വർക്കി (പ്രസിഡന്റ്), ജിനീഷ് കുളത്തിനാൽ (ജനറൽ സെക്രട്ടറി), വിനോയ് വർഗീസ് (വൈസ് പ്രസിഡന്റ്), സുബിൻ കോറ്റത്തിൽ (ജോയിന്റ് സെക്രട്ടറി), ബിജു മാത്യു (ട്രഷറർ).
NRI
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) പെൻസിൽവാനിയ ചാപ്റ്ററിന്റെ 2026 - 2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ചെയർമാനായി സാബു സ്കറിയ, പ്രസിഡന്റായി സുമോദ് തോമസ് നെല്ലിക്കാല, ജനറൽ സെക്രട്ടറിയായി നൈനാൻ മത്തായി, ട്രെഷററായി തോമസ്കുട്ടി വറുഗീസ് എന്നിവർ അടുത്ത രണ്ടു വർഷം
സംഘടനയെ നയിക്കും.
തെരഞ്ഞെടുപ്പ് പമ്പ കമ്മ്യൂണിറ്റി സെന്ററിൽ വാർഷിക ജനറൽ ബോഡി യോഗത്തിന് പിന്നാലെ നടന്നു. തെരഞ്ഞെടുപ്പ് നടപടികൾ കുര്യൻ രാജനും സാബു സ്കറിയയും നിയന്ത്രിച്ചപ്പോൾ, നടപടികൾ സുമോദ് നെല്ലിക്കാല രേഖപ്പെടുത്തി.
വിവിധ ഇന്ത്യൻ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളിലെ പ്രവർത്തകരും സമൂഹ നേതാക്കളും പങ്കെടുത്തു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, ഫർവാനിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു. യൂണിറ്റ് ജോയിന്റ് കൺവീനർ അനീഷ് അനിൽകുമാർ അധ്യക്ഷത വഹിച്ചു.
കൊല്ലം ജില്ലാ സമാജം പ്രസിഡന്റ് ടി.ഡി. ബിനിൽ, ജനറൽ സെക്രട്ടറി ഷഹിദ് ലബ്ബ, വനിതാ ചെയർ പേഴ്സൺ മിനി ഗീവർഗീസ്, ഉപദേശക സമിതി അംഗം ജയൻ സദാശിവൻ, അബ്ബാസിയ മേഖലാ കൺവീനർ ടൈറ്റസ് വർഗീസ്, സംഘടനാ സെക്രട്ടറി രാജു വർഗീസ്, ആക്ടിംഗ് ട്രഷറർ ഷാജി സാമുവേൽ, മീഡിയ സെക്രട്ടറി ഷംന അൽ അമീൻ, വനിതാ വേദി ട്രഷറർ രഞ്ജനാ ബിനിൽ എന്നിവർ സംസാരിച്ചു.
പുതിയ യൂണിറ്റ് ഭാരവാഹികളായി അനീഷ് അനിൽ കുമാർ (കൺവീനർ), സിറിൽ മാത്യു, ശ്രീലക്ഷ്മി ഷീല (ജോയിന്റ് കൺവീനർമാർ), വരുൺ മോഹൻ, ആശ മോഹൻ രാഘവൻ, ഡെന്നിസ് സാജൻ, അനൂപ് രാജൻ പിള്ള, ജയകൃഷ്ണൻ (എക്സിക്യൂട്ടീവ്) എന്നിവരെ തെരഞ്ഞെടുത്തു.
ശ്രീലക്ഷ്മി ഷീല സ്വാഗതവും ആശ മോഹൻ രാഘവൻ നന്ദിയും പറഞ്ഞു.
NRI
സൽമാനിയ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സൽമാനിയ ഏരിയ സമ്മേളനം ഗംഭീരമായി നടന്നു. കെപിഎ ഹാളിലെ രവീന്ദ്രൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ റെജിമോൻ ബേബികുട്ടി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ജേക്കബ് ജോൺ സ്വാഗതം ആശംസിച്ചു. കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.
NRI
ടുബ്ലി: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സിത്ര ഏരിയ സമ്മേളനം ടുബ്ലിയിലെ കെപിഎ ഹാളിലുള്ള കൊട്ടാരക്കര ശ്രീധരൻ നായർ നഗറിൽ വച്ച് നടന്നു.
ഏരിയ കോഓർഡിനേറ്റർ ഫൈസൽ പത്തനാപുരം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വിനീഷ് മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി അരുൺ കുമാർ സ്വാഗതം ആശംസിച്ചു.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി അരുൺ കുമാർ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി.
തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെപിഎ സെക്രട്ടറി അനിൽ കുമാറിനും സാമ്പത്തിക റിപ്പോർട്ട് കെപിഎ സെക്രട്ടറി രജീഷ് പട്ടാഴിക്കു കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടന്നു.
NRI
സൽമാബാദ്: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സൽമാബാദ് ഏരിയ സമ്മേളനം സൽമാബാദ് അൽ ഹിലാൽ മെഡിക്കൽ സെന്റർ ഹാളിൽ നടന്നു.
ഏരിയ വൈസ് പ്രസിഡന്റ് സുഭാഷ് സ്വാഗതം ആശംസിച്ച സമ്മേളനം ഏരിയ കോഓർഡിനേറ്റർ ലിനീഷ് പി. ആചാരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് തുളസിരാമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ സംഘടനപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.
കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി യു. എസ്. അനൂപ്, സാമ്പത്തിക റിപ്പോർട്ട് ഏരിയ ട്രഷറർ അബ്ദുൽ സലിമും സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി.
തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും സാമ്പത്തിക റിപ്പോർട്ട് കെപിഎ സെക്രട്ടറി അനിൽകുമാറിനും കൈമാറി.
NRI
കീത്ലി: കീത്ലി മലയാളി അസോസിയേഷൻ (കെഎംഎ) സംഘടിപ്പിച്ച ഈസ്റ്റർ - വിഷു - ഈദ് ആഘോഷങ്ങൾ മലയാളി സമൂഹത്തിന്റെ സാംസ്കാരിക ഐക്യത്തിന്റെയും ആഘോഷചൈതന്യത്തിന്റെയും മനോഹരമായ സംഗമമായി മാറി.
ഏപ്രിൽ 11ന് കീത്ലിയിലെ വിക്ടോറിയ ഹാളിൽ നടന്ന ആഘോഷവിരുന്നിൽ കലയും പാരമ്പര്യവും ഒരുമിച്ചൊഴുകി. കെഎംഎ പ്രസിഡന്റ് ഷിബു മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
സെക്രട്ടറി ടോം ജോസഫ് കഴിഞ്ഞ വർഷം നടന്ന വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജോർജ് പതിയിൽ സംഘടനയുടെ സാമ്പത്തിക നിലയെക്കുറിച്ചുള്ള റിപ്പോർട്ടും അവതരിപ്പിച്ചു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള മനാമ ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം മനാമ എംസിഎംഎ ഹാളില് നടന്നു. ജോയിന്റ് സെക്രട്ടറി സുധീർ സുലൈമാൻ സ്വാഗതം ആശംസിച്ചു.
ഏരിയ കോഓര്ഡിനേറ്റര് കൊല്ലം ഷമീർ സലിം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അബ്ദുൽ അഹദ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അനോജ് മാസ്റ്റർ സംഘടനപ്രവര്ത്തനത്തെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി.
കഴിഞ്ഞ രണ്ടു വര്ഷത്തെ ഏരിയ പ്രവര്ത്തന റിപ്പോര്ട്ട് ഏരിയ സെക്രട്ടറി അലക്സും സാമ്പത്തിക റിപ്പോര്ട്ട് ഏരിയ ട്രഷറര് അരുൺ പ്രസാദും സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കി.
NRI
ഷിക്കാഗോ: സീറോമലബാർ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (ഷിക്കാഗോ രൂപത) ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനായി സിജിൽ പാലക്കലോടിയെയും (സാക്രമെന്റോ), വൈസ് പ്രസിഡന്റായി ബാബു ചാക്കോയെയും (ഹൂസ്റ്റൺ), സെക്രട്ടറിയായി ജോൺസൺ കണ്ണൂക്കാടനെയും 2026-2028 കാലഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു.
ഫാ. ജോർജ് എളമ്പാശേരി (കോറൽ സ്പിംഗ്സ്), ജോർജ് വി. ജോർജ് (ഫിലഡൽഫിയ), ജോസഫ് പയ്യപ്പള്ളി (സാൻഫ്രാൻസിസ്കോ), ബൈജു വിതയത്തിൽ (ലോസ്ആഞ്ചലസ്), ജെയിംസ് അബ്രഹാം (ഡാളസ്), ജിബി പാറക്കൽ (ഓസ്റ്റിൻ), ലാലി കളപ്പുരക്കൽ (ന്യൂയോർക്ക്), കുര്യാക്കോസ് ചാക്കോ (ഷിക്കാഗോ), ജോസ് സെബാസ്റ്റിയൻ (കോറൽ സ്പ്രിംഗ്സ്) എന്നിവരാണ് ബോർഡ് അംഗങ്ങൾ.
എസ്എംസിസി രൂപതാ ഡയറക്ടറായ ഫാ. ജോർജ് എളമ്പാശേരിയുടെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ മുൻ ബോർഡ് ചെയർമാൻ ജോർജ്കുട്ടി പുല്ലാപ്പള്ളിൽ തെരഞ്ഞെടുപ്പിനു നേതൃത്വം വഹിച്ചു. എസ്എംസിസി നാഷണൽ പ്രസിഡന്റ് ജോർജ് വി. ജോർജ് ആശംസകൾ അർപ്പിച്ചു.
രൂപതാ ഡയറക്ടർ ജോർജ് എളമ്പാശ്ശേരിൽ അച്ചൻ രൂപതാധ്യക്ഷൻ ബിഷപ് ജോയി ആലപ്പാട്ടിന്റെയും വികാരി ജനറൾ മോൻസിണോർ ജോൺ മേലേപ്പുറത്തിന്റെയും കുരിയയുടെയും ആശംസകൾ അറിയിച്ചു. ജൂലൈയിൽ ഷിക്കാഗോയിൽ നടക്കുന്ന ജൂബിലി കൺവൻഷനിൽ എല്ലാ എസ്എംസിസി അംഗങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു.
ചെയർമാൻ സിജിൽ പാലക്കലോടി തന്റെ നേതൃത്വത്തിലുള്ള ശക്തമായ നേതൃത്വത്തെ തെരഞ്ഞെടുത്തതിൽ കൃതജ്ഞത പ്രകടിപ്പിക്കുകയും സഭയോട് ചേർന്ന് നിന്നുകൊണ്ട് ഷിക്കാഗോ രൂപതയിലെ ആത്മായരുടെ ഔദ്യോഗിക സംഘടനയായ എസ്എംസിസി ശക്തമായ പ്രവർത്തനം ജോർജ് വി. ജോർജ് (പ്രസിഡന്റ്), ഷോളി കുമ്പിളുവേലി (സെക്രട്ടറി), ടോമി പുല്ലാപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുമായി കൂടിചേർന്ന് നടത്തുമെന്ന് പ്രഖ്യാപിച്ചു.
NRI
കുവൈറ്റ് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കുവൈത്ത് ചാപ്റ്ററിന് പുതിയ ഭാരവാഹികൾ നിലവിൽ വന്നു. ഓൺലൈനായി സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ജനറൽ ബോഡി യോഗത്തിൽ വർക്കിംഗ് കമ്മിറ്റി അംഗങ്ങളും രക്തദാതാക്കളും പങ്കെടുത്തു. ജനറൽ കൺവീനർ നിമിഷ് കാവാലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മീഡിയ കൺവീനർ ജയൻ സദാശിവൻ സ്വാഗതം പറഞ്ഞു.
2026 - 2027 കാലയളവിലേക്കുള്ള ഭാരവാഹികളായി നിമിഷ് കാവാലം - ജനറൽ കൺവീനർ, നളിനാക്ഷൻ ഒളവറ - ജോയിന്റ് കൺവീനർ, രാജൻ തോട്ടത്തിൽ - ഫിനാൻസ് കൺവീനർ, സോഫി രാജൻ - എയ്ഞ്ചൽ കൺവീനർ, ജയൻ സദാശിവൻ - മീഡിയ കൺവീനർ, പ്രവീൺ കുമാർ - ക്യാമ്പ് കോഓർഡിനേറ്റർ എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തിൽ ജോയിന്റ് കൺവീനർ നളിനാക്ഷൻ ഒളവറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫിനാൻസ് കൺവീനർ രാജൻ തോട്ടത്തിൽ സാമ്പത്തിക റിപ്പോർട്ടും ക്യാമ്പ് കോഓർഡിനേറ്റർ പ്രവീൺ കുമാർ ക്യാമ്പ് റിപ്പോർട്ടും അവതരിപ്പിച്ചു.
രക്തദാന ക്യാമ്പുകൾ സുഗമമായി നടത്തുന്നതിനായി വിവിധ മേഖലകളിൽ കോഓർഡിനേഷൻ ടീമുകൾ രൂപീകരിക്കാനും ബിഡികെയുടെ പത്താം വാർഷികാഘോഷങ്ങൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. ഓഗസ്റ്റ് 15ന് ഡിജിറ്റൽ മാഗസിൻ പുറത്തിറക്കാനും തീരുമാനിച്ചു .
ബിഡികെ സ്റ്റേറ്റ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നബീൽ ബാബു, വൈസ് പ്രസിഡന്റ് ഫൈസൽ ചാലാട്, യുഎഇ ചാപ്റ്റർ പ്രസിഡന്റ് പ്രയാഗ് പേരാമ്പ്ര, ബിഡികെ കുവൈറ്റ് ചാപ്റ്റർ സ്ഥാപകൻ രഘുബാൽ, സീനിയർ അംഗം മനോജ് മാവേലിക്കര എന്നിവർ ആശംസകൾ നേർന്നു.
എയിഞ്ചൽ വിംഗ് കൺവീനർ സോഫി രാജന്റെ നന്ദിപ്രകടനത്തോടെ യോഗം സമാപിച്ചു. വിവിധ സംഘടനകളുടെ സഹകരണത്തോടെ ബിഡികെ കുവൈറ്റ് ചാപ്റ്റർ രക്തദാന പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു.
രക്തദാനം ചെയ്യാൻ താത്പര്യമുള്ളവർക്കും ക്യാമ്പുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്കും 6999 7588 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
NRI
ലണ്ടൻ: യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ യോർക്ഷെയർ ആൻഡ് ഹമ്പർ റീജിയണിലെ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ബ്രാഡ്ഫോർഡിലെ സെന്റ് കൊളമ്പസ് സ്കൂളിൽ വച്ച് നടന്നു.
ഉച്ചയ്ക്ക് മൂന്നിന് ആരംഭിച്ച അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾക്ക് ശേഷം വയനാടൻ ടേസ്റ്റ് ഒരുക്കിയ ഭക്ഷണവും തുടർന്ന് അയർലൻഡിൽ നിന്നുമുള്ള കെ നോർത്ത് ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക് നെറ്റും നടന്നു.
പരിപാടിയിലെ ഓഡിയോ വിഷ്വൽ പാർട്ണർ ആയിരുന്ന ലാഡ്സ് ഇവന്റ്സ് കീത്ത്ലിയുടെ അതിമനോഹരമായ ലൈറ്റ് & സൗണ്ട് ക്രമീകരണങ്ങൾ പരിപാടികൾക്ക് മിഴിവേകി. അന്നേദിവസം മുൻവർഷങ്ങളിലേതുപോലെ ബാലറ്റ് പേപ്പർ വോട്ടിംഗിലൂടെ അടുത്ത രണ്ട് വർഷങ്ങളിലേക്കുള്ള അസോസിയേഷൻ ഭാരവാഹികളെ അസോസിയേഷൻ അംഗങ്ങൾ തെരെഞ്ഞെടുത്തു.
ടോം തോമസ് (പ്രസിഡന്റ്), എൽദോ ജോർജ് (സെക്രട്ടറി), ജിസ്മോൻ ജോൺ (ട്രെഷറർ), അനൂപ ഒറാസ്ക (വൈസ് പ്രസിഡന്റ്), ടീന അരുൺ (ജോയിന്റ് സെക്രട്ടറി) എന്നിവരെ പ്രധാന ചുമതലകളിലേക്ക് തിരഞ്ഞെടുത്തു.
കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിമൽ ജോയി, ഷിഹാസ് സലിം, ഷിബു ജോർജ്, ഷിബിൻ ആന്റണി, അജാസ് ജമാൽ, ലാൽജോ ജോസ് എന്നിവരെയും തെരഞ്ഞെടുത്തു.
പരിപാടിയിൽ കമ്മിറ്റി മെമ്പർ സിന്റോ വർഗീസ് സ്വാഗതവും ഷിബു ജോർജ് ഈസ്റ്റർ, വിഷു, ഈദ് സന്ദേശവും ഷിഹാസ് സലിം നന്ദിയും രേഖപ്പെടുത്തി.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-വൺ ഏരിയയുടെ വാർഷിക പൊതുയോഗവും 2026 - 2029 വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മയൂർ വിഹാർ ഫേസ് വണിലെ കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ നടന്നു.
ഏരിയ ചെയർമാൻ സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഏരിയ സെക്രട്ടറി രവീന്ദ്രൻ പിരിയാട്ട്, ട്രഷറർ വി. രഘുനാഥൻ, ജോയിന്റ് സെക്രട്ടറി ശ്രീനി നായർ, റിട്ടേണിംഗ് ഓഫീസർ പ്രസാദ് കെ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
NRI
സ്റ്റോക്ക് ഓൺ ട്രെൻഡ്: മലങ്കര സിറിയൻ ഓർത്തഡോക്സ് യുകെ കൗൺസിലിന് (MSOC) കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ സ്റ്റോക്ക് ഓൺ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവാലയത്തിന് പുതിയ ഭരണസമിതി നിലവിൽ വന്നു.
ആത്മീയവും സാമൂഹികവുമായ മേഖലകളിലും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഈ ഇടവക, യുകെ ഭദ്രാസനത്തിന്റെ കുടുംബസംഗമവും കരോൾ വിരുന്നും അതിമനോഹരമായി സംഘടിപ്പിച്ചു ശ്രദ്ധനേടിയതാണ്.
വളർച്ചയുടെ പുതിയ പടവുകൾ ലക്ഷ്യമിട്ട്, ഇടവകയുടെ ഭാവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിവുറ്റതും പരിചയസമ്പന്നവുമായ പുതിയ ഭരണസമിതിയെ പള്ളി പൊതുയോഗം തെരഞ്ഞെടുത്തു.
ഭരണസമിതി ഭാരവാഹികൾ:
പ്രസിഡന്റ്: ഫാ. ഗീവർഗീസ് പള്ളിക്കൂടത്തിൽ (നാട്ടിൽ: മഞ്ഞപ്ര സെന്റ് ജോർജ് സിറിയൻ പള്ളി), പള്ളി രക്ഷാധികാരി: ഫാ. സിബി വാലയിൽ (നാട്ടിൽ: തൊട്ടിക്കാനം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി), സെക്രട്ടറി: എബിൻ ബേബി (നാട്ടിൽ: പിറമാടം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി), ട്രസ്റ്റി: സജിത്ത് കുര്യാക്കോസ് (നാട്ടിൽ: പേരൂർ മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി), കൗൺസിലർ: കെ.പി. വിജി (നാട്ടിൽ: മുളന്തുരുത്തി സെന്റ് തോമസ് കത്തീഡ്രൽ), പിആർഒ: ആഷ്ലി കുര്യൻ (നാട്ടിൽ: കോതമംഗലം സെന്റ് മേരിസ് കത്തീഡ്രൽ).
കമ്മിറ്റി അംഗങ്ങൾ: സാലി ബിനോയ്, സാംസൺ ജോസഫ്, പി.ഇ. ബേസിൽ, പ്രിൻസ് പീറ്റർ. വിഭാഗം ഭാരവാഹികൾ: സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ: ഷിബു വർഗീസ്, വനിതാ സമാജം സെക്രട്ടറി: ഷിന്നി നെബു, യൂത്ത് അസോസിയേഷൻ:അലീന ജിൽസൺ, വനിതാ സമാജം ട്രസ്റ്റി: ബിന്ദു വിജി, വനിതാ സമാജം ജോയിന്റ് സെക്രട്ടറി: ഷിബിമോൾ മാത്യു, എക്സ് ഓഫീഷ്യയോ: സാജു ജോസഫ്, ബേസിൽ ജോയി, ഓഡിറ്റർ: ബിനോയ് കുര്യൻ.
NRI
ടെക്സസ്: ഓസ്റ്റിനിൽ പ്രവർത്തിക്കുന്ന ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ (ഗാമാ), മലയാളി സമൂഹത്തിന്റെ സാമൂഹിക - സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഒരു ലാഭരഹിത സംഘടനയാണ്.
2026ന്റെ തുടക്കം ഗാമയുടെ പുതിയ ഓഫീസ് ബെയറർമാരും ഡയറക്ടർ ബോർഡ് അംഗങ്ങളും ചുമതലയേറ്റു. പ്രസിഡന്റായി അനൂപ് ഗോപിനാഥൻ നായർ, വൈസ് പ്രസിഡന്റായി ഷിബിൻ ശ്രീധർ, സെക്രട്ടറിയായി വിഷ്ണു ശശികുമാർ, ട്രഷററായി അജയ് സഞ്ജീവൻ എന്നിവരാണ് അടുത്ത ടേമിലേക്ക് നേതൃത്വം വഹിക്കുന്നവർ.
ഡെൽസി മാർട്ടിൻ, സിജു വർഗീസ്, വിമൽ മോഹൻ, ശ്രീകാന്ത് കൊഞ്ചേരി, സൗമ്യ മീര സതീഷ്, ദർശന മനയത്ത് ശശി, ബിന്ദു ജോർജ്, നിതിൻ ശ്രീധരൻ നായർ, ലൈജു എലിസബേത് ജേക്കബ്, സൈമൺ ജോസ് വഴക്കടവിൽ എന്നിവരാണ് പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ.
NRI
ഡാളസ്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ മിഡ്വെസ്റ്റ് റീജിയണിന്റെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
ഏപ്രിൽ 11ന് ഐപിസി ഹെബ്രോൺ ഡാളസ് സഭാ മന്ദിരത്തിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലെ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പാസ്റ്റർ കെ.വി. തോമസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജോഷിൻ ഡാനിയേൽ കണക്കും അവതരിപ്പിച്ചു.
തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളായി ഫാ.ഡോ. ഷിബു തോമസ് (ഒക്ലഹോമ) പ്രസിഡന്റ്, പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഏബ്രഹാം (ഓസ്റ്റിൻ) വൈസ് പ്രസിഡന്റ്, പാസ്റ്റർ ബെന്നി പാപ്പച്ചൻ (ഒക്ലഹോമ) സെക്രട്ടറി, വെസ്ലി മാത്യു (ഡാളസ്) ജോ. സെക്രട്ടറി, വെസ്ലി ആലും മൂട്ടിൽ(ഹ്യൂസ്റ്റൺ) ട്രഷറർ, ടിജു തോമസ് (ഹൂസ്റ്റൺ) ജനറൽ കൗൺസിൽ അംഗം, സാം മാത്യു (ഡാളസ്) മീഡിയ, എസ്.പി. ജെയിംസ് (ഡാളസ്) ചാരിറ്റി കോഓർഡിനേറ്റർ, സാക് ചെറിയാൻ (ഒക്ലഹോമ) മിഷൻ കോഓർഡിനേറ്റർ, ആൻസൺ തോമസ് ഓഡിറ്റർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
റീജിയണിന്റെ 2026-ലെ വാർഷിക കൺവൻഷൻ സാൻ അന്റോണിയോയിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
NRI
കെറ്ററിംഗ്: 400ലധികം കുടുംബങ്ങൾ വസിക്കുന്ന ഇംഗ്ലണ്ടിലെ മാർക്കറ്റ് ആൻഡ് ഇൻഡസ്ട്രിയൽ ടൗണായ കെറ്ററിംഗിലെ മലയാളി വെൽഫെയർ അസോസിയേഷന് നവ നേതൃത്വം. പുതുമുഖങ്ങളും പരിചയസമ്പന്നരും ഇടകലർന്ന നേതൃത്വം മലയാളി വെൽഫെയർ അസോസിയേഷന് പുത്തൻ ദിശാബോധം നൽകും.
വിവിധങ്ങളായ കലാകായിക പ്രവർത്തനങ്ങൾ നടത്തുന്ന കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ ജനറൽബോഡിയിൽ നിന്നും 35 അംഗ കമ്മിറ്റിയെ ആദ്യം തെരഞ്ഞെടുത്തു. തുടർന്ന് 35 കമ്മിറ്റിയിൽ നിന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളെ തെരഞ്ഞെടുത്തു.
ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വ്യക്തികൾ വന്നതിനാൽ തെരഞ്ഞെടുപ്പ് നടത്തുകയും തുല്യ വോട്ടുകൾ ലഭിക്കുകയും ചെയ്തു. തുടർന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച രണ്ടുപേർക്കും ഓരോ വർഷം വീതം പ്രസിഡന്റായും വെെസ് പ്രസിഡന്റായും പ്രവർത്തിക്കാൻ അവസരം നൽകും.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഓഫ് നോർത്താംപ്ടൺ മേട്രനായി പ്രവർത്തിക്കുന്ന ബിനോയ് ചാക്കപ്പൻ ആദ്യവർഷം പ്രസിഡന്റും ജിൻസ് സെബാസ്റ്റ്യൻ വൈസ് പ്രസിഡന്റും ആയി തെരഞ്ഞെടുത്തു. ഡോണി ചാക്കോ ആണ് ജനറൽ സെക്രട്ടറി.
മറ്റു ഭാരവാഹികൾ
ട്രഷറർ - ബിജു നാലപ്പാട്ട്, ജോയിന്റ് സെക്രട്ടറി - സക്കറിയ പുത്തൻ കളം, ജോയിന്റ് ട്രഷറർ - ഉണ്ണികൃഷ്ണൻ, പിആർഒ - ബിപിൻ സുശീലൻ.
ആർട്സ് കോ-ഓർഡിനേറ്റേഴ്സ് - അർജുൻ പ്രസന്നൻ, സിബു ജോസഫ്, അരുൺ സെബാസ്റ്റ്യൻ, ജിജു ചക്കുങ്കൽ. സൗണ്ട് ആൻഡ് മീഡിയ കോഓർഡിനേറ്റർ - പി.എസ്. അനൂപ്.
ഇന്റേണൽ ഓഡിറ്റർ - ഫ്രെഡി തോമസ്. സ്പോർട്സ് കോ-ഓർഡിനേറ്റേഴ്സ് - ജെറിൻ കല്ലറക്കൽ, ജഗൻ, പി.എസ്. അനൂപ്.
ചാരിറ്റി & സ്പോൺസർഷിപ്പ് കോ-ഓർഡിനേറ്റേഴ്സ് - അബിൻ തോമസ്, ജോമോൻ ജോർജ്.
NRI
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷെയറിലെ പ്രമുഖ മലയാളി അസോസിയേഷനായ സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ 2026 -2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
സർഗം സ്റ്റീവനേജിന്റെ ക്രിസ്മസ് - പുതുവത്സര ആഘോഷത്തിനിടയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ട കമ്മിറ്റി അംഗങ്ങളിൽ നിന്നും മേഴ്സി മാത്യുവിനെ പ്രസിഡന്റായും ജിമ്മി തോമസിനെ സെക്രട്ടറിയായും സിബി കക്കുഴിയെ ഖജാൻജിയായും ഏകകണ്ഠമായി തെരഞ്ഞെടുത്തു.
സർഗം സ്റ്റീവനേജിന്റെ ചരിത്രത്തിൽ വനിതാ അമരക്കാരിയാകുന്ന പ്രഥമ കമ്മിറ്റിയിൽ ബിന്ദു ജിസ്റ്റിൻ വൈസ് പ്രസിഡന്റും റൊമാരിയോ ജെറോൾഡ് ജോ. സെക്രട്ടറിയും ഹെൻട്രിൻ ജോ. ട്രഷററുമായി ചുമതല വഹിക്കും.
പുതിയ ഭരണ സമിതിയിൽ സജീവ് ദിവാകരൻ, ലിജി റെനി, ലേഖാ സുരേഷ്, ടിജോ ടോമി, ജാസ്മിൻ ചാക്കോ, ദിവ്യ രാജ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സേവനം ചെയ്യുന്നതോടൊപ്പം വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുകയും ചെയ്യും.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ വാർഷിക പൊതുയോഗം ഈ മാസം 29ന് ഡിഎംഎ ജനക്പുരി ഏരിയ ഓഫീസിൽ നടന്നു. ഏരിയ ചെയർമാൻ സി.ഡി. ജോസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, ഏരിയ സെക്രട്ടറി കെ.സി. സുശീൽ, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഏരിയയുടെ പുതിയ സാരഥികളായി ചെയർമാൻ കെ.എൻ. കുമാരൻ, വൈസ് ചെയർമാൻ വി.ആർ. കൃഷ്ണദാസ്, സെക്രട്ടറി ജി. തുളസീധരൻ, ജോയിന്റ് സെക്രട്ടറിമാർ ജി. അനീഷ് കുമാർ, ഷീനാ രാജേഷ്, ട്രഷറർ ജിനു എബ്രഹാം, ജോയിന്റ് ട്രഷറർ വെങ്കിടേഷ് പൈ, ഇന്റേണൽ ഓഡിറ്റർ കെ.വി. വേണുഗോപാലൻ, വനിതാ വിഭാഗം കൺവീനർ അമ്പിളി സന്തോഷ്, ജോയിന്റ് കൺവീനേഴ്സ് സ്മിതാ അനീഷ് കുമാർ, ഷിജി ജിനു, യുവജന വിഭാഗം കൺവീനർ അഭിമന്യു എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി പദ്മകുമാർ, സി. രാജേഷ് കുമാർ, എൻ. സതീഷ്, എ.എസ്. പ്രദീപ്, വേണുഗോപാലൻ നായർ, പി.കെ. കൃഷ്ണമോഹൻ, ലിസി സൈമൺ,അനിൽ കുമാർ, ആർ. മധുസൂദനൻ, രാജേഷ് ചന്ദ്രോത്, സതീഷ് കുമാർ, രാജേഷ് രാമൻ, പി.ഡി. രാജേഷ്, എം പി അരുൺ,സി ഡി സൈമൺ,സുജിത് കുമാർ, അശോക് കുമാർ, ടി. കെ. സന്തോഷ് കുമാർ എന്നിവരെയും തെരെഞ്ഞെടുത്തു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഛത്തർപൂർ ഏരിയയുടെ ആദ്യത്തെ വാർഷിക പൊതുയോഗം മാർച്ച് 22ന് ഛത്തർപുർ മെയിൻ റോഡിലുള്ള പഞ്ചമുഖി കമ്മ്യൂണിറ്റി ഹാളിൽ നടന്നു.
അഡ്ഹോക് കമ്മിറ്റി കൺവീനർ എ. ജോയിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ, രാജേഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
NRI
മാഞ്ചസ്റ്റർ: കലയും സംസ്കാരവും സൗഹൃദവും ഒത്തുചേർന്ന അവിസ്മരണീയമായൊരു വൈകുന്നേരത്തിന് സാക്ഷ്യം വഹിച്ച് സ്ട്രെറ്റ്ഫോർഡ് പബ്ലിക് ഹാൾ.
മാഞ്ചസ്റ്ററിലെ ട്രാഫോർഡ് മലയാളി അസോസിയേഷന്റെ (ടിഎംഎ) 2026ലെ പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം സംഘടിപ്പിച്ച പ്രഥമ സംഗമമായ ഐശ്വര്യ സന്ധ്യ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
മാഞ്ചസ്റ്ററിലെ മറ്റ് മലയാളി സംഘടനകളുടെ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് മാഞ്ചസ്റ്ററിലെ പ്രവാസി മലയാളി സമൂഹത്തിന് നവോന്മേഷം പകരുന്നതായി.
ഡോണി ജോൺ ചടങ്ങ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിൽ മലയാളീ അസോസിയേഷനുകളുടെ പ്രസക്തിയെക്കുറിച്ചും പുതിയ ഭരണസമിതിയുടെ കർമ്മപദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
അഡ്വ. റെൻസൺ തുടിയൻപ്ലാക്കൽ സ്വാഗതം ആശംസിച്ചു. മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) പ്രസിഡന്റ് റോസ്ബിൻ സെബാസ്റ്റ്യൻ, സാൽഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സജോ ജോസ് എന്നിവർ ആശംസകൾ നേർന്നു. സംഘടനകൾ തമ്മിലുള്ള ഐക്യവും സഹകരണവുമാണ് ഇത്തരം പരിപാടികളുടെ വിജയമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
കുട്ടികളുടെയും മുതിർന്നവരുടെയും കലാപ്രതിഭകൾ അണിനിരന്ന കലാവിരുന്ന് ചടങ്ങിന്റെ മുഖ്യ ആകർഷണമായിരുന്നു. നൃത്തങ്ങളും പാട്ടുകളും കോമഡി സ്കിറ്റുകളും ഉൾപ്പെടെ സദസ്സിനെ ഒന്നടങ്കം ആവേശത്തിലാക്കിയ പരിപാടികളാണ് അരങ്ങേറിയത്.
അസോസിയേഷനിലെ കുടുംബാംഗങ്ങൾ സ്വയം തയാറാക്കി എത്തിച്ച "ബ്രിംഗ് ആൻഡ് ഷെയർ' ഭക്ഷണ രീതിയും ശ്രദ്ധേയമായി. തനിനാടൻ കേരളീയ വിഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഈ സ്നേഹവിരുന്ന് അംഗങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിച്ചു.
ദീപക് ഡേവിഡ്, സിന്ധു സ്റ്റാൻലി, ടിൻസി ഷിജു, ഭാഗ്യലക്ഷ്മി ആദർശ്, അഹീന അനീഷ്, ഷൈൻ സിജു, ആകാശ് ബിജു, നേഹ ബിജു, ഒലിവിയ സിബി എന്നിവർ നേതൃത്വം നൽകി. ഭരണസമിതിയുടെ കെട്ടുറപ്പും കൃത്യമായ പ്ലാനിംഗും പരിപാടിയുടെ ഓരോ ഘട്ടത്തിലും പ്രകടമായിരുന്നു.
രാത്രി 10ന് ജോർജ് തോമസ് കൃതജ്ഞത രേഖപ്പെടുത്തിയതോടെ ഐശ്വര്യ സന്ധ്യയ്ക്ക് ഔദ്യോഗികമായി സമാപനമായി.
NRI
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മാനർ പാർക്കിലെ എംഎയുകെ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് രൂപികരിച്ചു. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ദാനിയേൽ അധ്യക്ഷത വഹിച്ചു.
ഷൈനു മാത്യു സ്വാഗതം പറഞ്ഞു. സുജു ഡാനിയേലിന്റെ അധ്യക്ഷ പ്രസംഗത്തിന് ശേഷം അംഗങ്ങൾ സ്വയം പരിചയപ്പെടുത്തുകയും സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്തു.
യോഗത്തിൽ ഐഒസി യുകെ കേരള ചാപ്റ്റർ സെക്രട്ടറി അഷ്റഫ് അബ്ദുള്ള ഈസ്റ്റ് ലണ്ടൻ യൂണിറ്റിന് പുതിയ കമ്മിറ്റി രൂപീകരിക്കാൻ നിർദേശം വയ്ക്കുകയും തുടർന്ന് അംഗങ്ങൾ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ കമ്മിറ്റി
പ്രസിഡന്റ്: ഷൈനു മാത്യു. വൈസ് പ്രസിഡന്റുമാർ: ഷിജൻ ജോസ് ജോസഫ്, ക്രിസ്റ്റി സൈമൺ, എബ്രഹാം വാഴൂർ, പ്രദീപ് നായർ. ജനറൽ സെക്രട്ടറിമാർ: റജി നന്തികാട്ട് , സുജ ആർതർ, ഹിഷാം ഇർഷാദ്.
ജോയിന്റ് സെക്രട്ടറിമാർ: ജസ്റ്റിൻ, ക്ലെറി ക്ലെമെന്റ്സ്, നിതിൻ തോമസ്, അഭിഷേക്. ട്രഷറർ: ജിബു സാബു, യൂത്ത് പ്രതിനിധി: ഇജാസ് ബിൻ മുഹമ്മദ്.
ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മറ്റി മെമ്പർ സന്തോഷ് ബെഞ്ചമിൻ, ഐഒസി യുകെ കേരള ചാപ്റ്റർ യൂത്ത് പ്രസിഡന്റ് എഫ്രേം സാം, പ്രസാദ് കൊച്ചുവിള തുടങ്ങിയ നേതാക്കൾ പുതിയ കമ്മിറ്റിയെ അഭിനന്ദിച്ചു.
ഭാവിയിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിച്ച് ഈസ്റ്റ് ലണ്ടൻ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും നേതാക്കൾ പറഞ്ഞു. ഹിജിന്സ് ഫെർണാണ്ടസ് നന്ദി രേഖപ്പെടുത്തി.
NRI
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസ് വാർഷിക പൊതുയോഗം പ്രസിഡന്റ് ദീപു ശ്രീധറിന്റെ അധ്യക്ഷതയിൽ കൂടി 2026-27 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികളായി ഷൈബു ജോസഫ് (പ്രസിഡന്റ്), റോയി പേരയിൽ (ചെയർമാൻ), ജോർജ് പുറപ്പന്താനം(ജനറൽ സെക്രട്ടറി), സിറിൽ തെങ്ങുംപള്ളിൽ(ട്രഷറർ), ബിജു വൈക്കം (പിആർഒ) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് ചെയർപേഴ്സൺ: ജീജ ജോയി, ഡെൽന എബി,ലീന ജയൻ, രഞ്ജന മാത്യു, വൈസ് പ്രസിഡന്റ്: മാത്യൂസ് കുര്യാക്കോസ്, ജൂഡി ബിനു, രാജി ഡൊമിനിക്, അസോസിയേറ്റ് സെക്രട്ടറി: സുനിൽ വർക്കി, നാവൻ, ആർട്സ് സെക്രട്ടറി: സജീവ് തോമസ്, യൂത്ത് സെക്രട്ടറി: പ്രിൻസ് വിലങ്ങുപാറ, മുള്ളിങ്കാർ, സ്പോർട്സ് സെക്രട്ടറി:ജോർജ്കുട്ടി പുന്നമട, വാട്ടർഫോർഡ്, ഹെൽത്ത് ഫോറം സെക്രട്ടറി: രാജൻ തര്യൻ പൈനാടത്ത്, എഡ്യൂക്കേഷൻ ഫോറം സെക്രട്ടറി: റെജി കൊല്ലംപറമ്പിൽ, മൊനാഘൻ,ജോജസ്റ്റ് മാത്യു, കാവൻ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ദീപു ശ്രീധർ, ബിജു സെബാസ്റ്റ്യൻ, ജോൺസൺ ചക്കാലക്കൽ, ജിജോ പീടികമല, രാജു കുന്നക്കാട്ട്, മാത്യൂസ് ചേലക്കൽ,ബിനോയി കുടിയിരിക്കൽ, തോമസ് കളത്തിപ്പറമ്പിൽ, ജോയ്സ് വട്ടംകുഴി, സുരേഷ് സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ കുന്നുംപുറം, സണ്ണി പാലക്കത്തടത്തിൽ, സുനിൽ ഫ്രാൻസീസ്,എമ്മാനുവേൽ തെങ്ങുംപള്ളിൽ, സീജോ കാച്ചപ്പള്ളിൽ,മാർട്ടിൻ പുലിക്കുന്നേൽ, ജയൻ തോമസ്, ഡൊമിനിക് സാവിയോ, റ്റോം അഗസ്റ്റിൻ, അലക്സ് വട്ടുകളത്തിൽ,ഷാബു കുഞ്ഞച്ചൻ.
2026-27 വർഷത്തെ മെമ്പർഷിപ്പ് വിതരണം ഈ മാസം 15ന് ആരംഭിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
NRI
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡ് കേരള ചാപ്റ്ററിന് 32 അംഗ ഭാരവാഹി സമിതിയെ പ്രഖ്യാപിച്ചതായി ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു അറിയിച്ചു.
കൂടുതൽ ഭാരവാഹികളെയും യൂണിറ്റ് കമ്മിറ്റികളെയും ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ചാപ്റ്ററിന്റെ പ്രസിഡന്റായി സാൻജോ മുളവരിക്കലിനെയും ചെയർമാനായി ജോർജ്കുട്ടി പുന്നമടയേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
യുവാക്കളും മുൻകാല കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ് പുതിയ ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
വൈസ് പ്രസിഡന്റുമാർ: ജോമോൻ കോയിക്കര, ഷിജോ ജേക്കബ്, സിനു പാറായികിലുക്കൻ മത്തായി. ജനറൽ സെക്രട്ടറി: വിനു കളത്തിൽ.
സെക്രട്ടറിമാർ: ചാൾസൺ ചാക്കോ, അനു ലോനച്ചൻ, ജോസഫ് തുറലയിൽ, സന്തോഷ് കുര്യൻ, ഫ്രാൻസിസ് ജേക്കബ്, ബാബുരാജ്, ലിയോ റോയ്, സെബിൻ ജോസ്, ഷെൽസി ജിൻസൺ.
ജോയിന്റ് സെക്രട്ടറിമാർ: സോബിൻ മാത്യൂസ്, ലിജു ജേക്കബ്, സിജോ ഡേവിഡ്, ഡെൻസൺ കുരുവിള, നെൽസൺ വർഗീസ്, അഖിൽ കുര്യൻ, നിതിൻ ജോസഫ്, സിറിൽ റോയ് താഴത്തുപറമ്പിൽ, ജിജോ ജോസഫ്, തേജസ് ഈശോ തോമസ്, മാർട്ടിൻ കാച്ചപ്പള്ളി ജോസഫ്, കെ.പി. വിശാഖ്, വി.എൻ. ഹരികൃഷ്ണൻ, ഷിബു രാജേന്ദ്രൻ, നവാസ് അലി. ട്രഷറർ: സുബിൻ ഫിലിപ്പ്.
NRI
മിഷിഗൺ: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മിഷിഗൺ ചാപ്റ്ററിന്റെ 2026 - 2027 വർഷത്തേക്കുള്ള ഭാരവാഹികളെ ഗാർഡൻ ഫ്രഷ് കഫേയിൽ കൂടിയ മീറ്റിംഗിൽ തെരഞ്ഞെടുത്തു.
പ്രസിഡന്റ് അലൻ ജോൺ ചെന്നിത്തല, വൈസ് പ്രസിഡന്റ് അജയ് അലക്സ്, സെക്രട്ടറി ഷാരൺ സെബാസ്റ്റ്യൻ, ട്രെഷറർ ജോൺ വർഗീസ് (ജോജി), ജോയിന്റ് സെക്രട്ടറി ജെയിൻ കണ്ണച്ചാൻപറമ്പിൽ, ജോയിന്റ് ട്രെഷറർ ഷിജു വിൽസൺ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഐപിസിഎൻഎ മിഷിഗൺ ചാപ്റ്ററിന്റെ ഈ വർഷത്തെ വിവിധ പരിപാടികളുടെ രൂപരേഖ തയാറാക്കി പുതിയ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.
NRI
ഹൂസ്റ്റൺ: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ അത്മായ സംഘടനായ സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഫെബ്രുവരി 21 ശനിയാഴ്ച ഹൂസ്റ്റൺ സെന്റ് ജോസഫ് കത്തോലിക്ക ഫോറോന ദേവാലയ പാരിഷ് ഹാളിൽ കൂടിയ നാഷണൽ ജനറൽ കൗൺസിൽ യോഗത്തിൽ വച്ച് നടത്തപ്പെട്ടു.
പുതിയ പ്രസിഡന്റായി ജോർജ് വി ജോർജ് (ഫിലാഡൽഫിയ), ജനറൽ സെക്രട്ടറിയായി ഷോളി കുമ്പിളുവേലി (ന്യൂ യോർക്ക്) തെരഞ്ഞെടുക്കപ്പെട്ടു. ടോമി തോമസ് (കാലിഫോർണിയ) പുതിയ ട്രഷറർ.
മറ്റു ഭാരവാഹികളായി മേഴ്സി കുര്യാക്കോസ് (ഷിക്കാഗോ - വൈസ് പ്രസിഡന്റ് അഡ്മിനിസ്ട്രേഷൻ), സെബാസ്റ്റ്യൻ ഇമ്മാനുവേൽ- (ഷിക്കാഗോ - വൈസ് പ്രസിഡന്റ ചാപ്റ്റർ ഡെവലപ്മെൻറെ), ജോജോ കോട്ടൂർ (ഫിലാഡൽഫിയ - ജോയിന്റ് സെക്രട്ടറി), ആന്റോ കവലക്കൽ (ഷിക്കാഗോ- ജോയിന്റ് ട്രഷറർ). കൂടാതെ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോസ് തോമസ് (ഫിലഡൽഫിയ - ചെയർ, എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച്), ടീനു തോമസ് (ന്യൂയോർക്ക് - ചെയർ, സോഷ്യൽ ആൻഡ് കൾച്ചറൽ കമ്മിറ്റി), ഷൈജു കളത്തിൽ (ന്യൂയോർക്ക്, ചെയർ, ഫാമിലി അഫയേഴ്സ്), ഷാജിമോൻ മിറ്റത്താനി (ഫിലാഡൽഫിയ, ചെയർ, ചാരിറ്റബിൾ അഫയേഴ്സ്), ജോബി ചെറിയാൻ (ഫ്ലോറിഡ - ചെയർ, മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ്), ജിജി ജോൺ (ഫ്ലോറിഡ- ചെയർ, യൂത്ത് അഫയേഴ്സ്) എന്നിവരെയും തെരഞ്ഞെടുത്തു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം, നിലവിലെ പ്രസിഡന്റ് സിജിൽ പാലക്കലോടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, രൂപതാ ബിഷപ്പും എസ്.എംസിസി പേട്രണുമായ മാർ ജോയ് ആലപ്പാട്ട് ഓൺലൈൻ വഴി സന്ദേശം നൽകി. പുതിയ കാലഘട്ടത്തിൽ, എസ്.എം.സി.സി യെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മാർ ജോയ് ആലപ്പാട്ട് തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
രൂപത വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം, എസ്.എം.സി.സി ഡയറക്ടർ റവ. ഫാ. ജോർജ് (ജോഷി) എളമ്പാശേരിൽ, എസ്.എം.സി.സി ഡയറക്ടർ ബോർഡ് ചെയർമാൻ ജോർജ്കുട്ടി പുല്ലാപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മേഴ്സി കുര്യാക്കോസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജോസ് സെബാസ്റ്റ്യൻ ഫിനാൻസ് റിപ്പോർട്ടും അവതപ്പിച്ചു. എസ്എംസിസി ഹൂസ്റ്റൺ ചാപ്റ്റർ മുൻ പ്രസിഡന്റും, ഡയറക്ടർ ബോർഡ് അംഗവുമായ ബാബു ചാക്കോ സ്വാഗതവും എസ്.എംസിസി നാഷണൽ വൈസ് പ്രസിഡന്റ ജോൺസൻ കണ്ണൂക്കാടൻ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ചീഫ് ഇലക്ഷൻ കമ്മിഷണർ ബോസ് കുര്യൻ, കമ്മീഷൻ അംഗങ്ങളായ മിനി ജോസഫ്, ജോസഫ് കാഞ്ഞമല, ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
പുതിയ ദിശാബോധവും, കാലഘട്ടത്തിനനുസരിച്ചുള്ള വെല്ലുവിളികളെ ഏറ്റെടുത്തു സഭക്ക് ശക്തിയും സഹായകരവുമായിത്തീരാൻ എസ്.എംസിസിക്കു സാധിക്കട്ടെ എന്ന് രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ആശംസിച്ചു. പുതിയ ഭാരവാഹികൾക്ക് രൂപതയുടെ എല്ലാവവിധ പിന്തുണയും പ്രാർഥനകളും നേരുന്നതായി മാർ ആലപ്പാട്ട് പറഞ്ഞു.
വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം, എസ്എംസിസി ഡയറക്ടറർ റവ. ഫാ ജോർജ് എളമ്പാശേരിൽ, മുൻ പ്രസിഡന്റ് സിജിൽ പാലക്കലോടി, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജുകുട്ടി പുല്ലാപ്പള്ളി എന്നിവരും പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു.
NRI
ലിവർപൂൾ: യുകെയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) 2026 - 2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലിവർപൂളിലെ സെന്റ് മാർഗരറ്റ് മേരി ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ ഐകകണ്ഠ്യേനയാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
സംഘടനയുടെ പ്രസിഡന്റായി ബിജു ജോർജിനെയും സെക്രട്ടറിയായി ബ്ലെസൻ രാജനെയും ട്രഷറർ സ്ഥാനത്തേക്ക് ജോസ് മാത്യുവിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ബിനു വർക്കിയും ജോയിന്റ് സെക്രട്ടറിയായി ആതിര ശ്രീജിത്തും പിആർഒയായി മനോജ് ജോസഫും പ്രവർത്തിക്കും.
ലിവർപൂളിലെ മലയാളികളുടെ സാംസ്കാരിക തനിമ നിലനിർത്തുന്നതിനായി വിപുലമായ ആർട്സ്, സ്പോർട്സ് കമ്മിറ്റികൾക്കും രൂപം നൽകി. ക്രിസ് ജോർജ് ടോംസ് പ്രധാന ചുമതല വഹിക്കുന്ന ആർട്സ് ക്ലബ് കമ്മിറ്റിയിൽ രജിത്ത് രാജൻ, ജിൻസി മോൾ ചാക്കോ, കല രാജീവ്, സന്തോഷ് ബെന്നി എന്നിവരടങ്ങുന്ന ടീം കലാപരിപാടികൾക്ക് നേതൃത്വം നൽകും.
ജോബി ദേവസ്യ പ്രധാന ചുമതല വഹിക്കുന്ന സ്പോർട്സ് കമ്മിറ്റിയിൽ ബിന്ദു ഹരി, ജൂലി ഫിലിപ്പ്, വിഷ്ണു പി. വിജയകുമാർ എന്നിവർ സ്പോർട്സ് ആക്ടിവിറ്റീസിന് നേതൃത്വം നൽകും. മാത്യു അലക്സാണ്ടർ നേതൃത്വം നൽകുന്ന ഫൈനാൻസ് ടീമിൽ ഇ.ജെ. കുര്യാക്കോസ്, ജോയ്മോൻ തോമസ് എന്നിവർ പ്രവർത്തിക്കും.
നികുൽ ദിനേഷ്, ജിജോ വർഗീസ് എന്നിവരടങ്ങുന്ന പിആർഒ സബ് കമ്മിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ലിമയുടെ പൊതുപ്രവർത്തനങ്ങളും പൊതുജന സമ്പർക്ക പരിപാടികളും ഏകോപിപ്പിക്കുന്നതിനായി ഹരി കുമാർ ഗോപാലൻ നേതൃത്വം നൽകുന്ന ടീമിൽ സെബാസ്റ്റ്യൻ ജോസഫ്, സോജൻ തോമസ്, അനിൽ ഹരി, റ്റിജു ഫിലിപ്പ് എന്നിവരും പ്രവർത്തിക്കും.
സംഘടനയുടെ സുതാര്യമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്താൻ ഇന്റേണൽ ഓഡിറ്ററായി ജിജോ കുരുവിളയെയും തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും പൊതുയോഗം അംഗീകരിച്ചു.
മെമ്പേഴ്സിന്റെ സർവോന്മുഖമായ വികസനത്തിനുതകുന്ന പരിപാടികൾ ഈ വർഷം ഉൾപെടുത്താൻ യോഗം തീരുമാനിച്ചു. വരും വർഷങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങളും കലാ-കായിക മേളകളും മെംബേർസ് ഫോക്കസ്ഡ് ആയിട്ടുള്ള പരിപാടികളും സംഘടിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു.
ലിവർപൂളിലെ ഇന്ത്യൻ സമൂഹത്തിന്റെ ഉന്നമനവും സാംസ്കാരിക കൂട്ടായ്മയും ലക്ഷ്യമിട്ടാണ് ലിമ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. പുതിയ ഭാരവാഹികൾക്ക് ലിവർപൂളിലെ നിരവധി സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും സംഘടനകളുടെ പ്രതിനിധികളും അഭിനന്ദനങ്ങൾ അർപ്പിച്ചു.
മനോജ് ജോസഫ്
NRI
ഫിലഡൽഫിയ: പെൻസിൽവേനിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്സ്റ്റേറ്റ് കേരളഫോറത്തിന്റെ 2025ലെ ചെയർമാൻ ബിനു മാത്യുവിന്റെ അധ്യക്ഷതയിൽ പമ്പ ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ ചേർന്ന പൊതുയോഗത്തിൽ വച്ച് 2026ലെ ഭരണ സമിതി ലെനോ സ്കറിയ (ചെയർമാൻ), ജോബി ജോർജ് (ജനറൽ സെക്രട്ടറി), രാജൻ സാമുവൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ അധികാരമേറ്റു.
മുൻ ചെയർമാൻ ബിനു മാത്യു പുതിയ ചെയർമാൻ ലെനോ സ്കറിയക്ക് അധികാരം കൈമാറി. തുടർന്ന് മുൻ ജനറൽ സെക്രട്ടറി സാജൻ വറുഗീസ് പുതിയ സെക്രട്ടറി ജോബി ജോർജിനും മുൻ ട്രഷറർ ജോർജ് ഓലിക്കൽ രാജൻ സാമുവലിനും അധികാരം കൈമാറുകയുണ്ടായി.
2026ലേക്കുള്ള ട്രൈസ്സ്റ്റേറ്റ് കേരളഫോറം ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ലെനോ സ്കറിയ കേരളഫോറത്തിലെ സജീവപ്രവർത്തകനും ഫിലഡൽഫിയയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമാണ്.
കേരളഫോറം ഓണാഘോഷ ചെയർമാൻ, പമ്പ മലയാളി അസോസ്സിയേഷൻ കമ്മിറ്റി മെമ്പർ, സെന്റ് ജോർജ് മലങ്കര ഓർത്തോഡക്സ് ചർച്ച്, ഫെയർഹിൽസ്സ് ട്രസ്റ്റി, സെക്രട്ടറി എന്നീ തലങ്ങളിൽ എല്ലാം സേവനം അനുഷ്ടിച്ച ലെനോ സ്കറിയ ഔദ്യോഗിക തലത്തിൽ ഫിലഡൽഫിയയിൽ അറിയപ്പെടുന്ന റീയൽ എസ്സ്റ്റേറ്റ് ലോണ് ഓഫീസറാണ്.
ലെനോ സ്കറിയയുടെ നേതൃത്വം കേരളഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരും. ജനറൽ സെക്രട്ടറിയായ ജോബി ജോർജ് മുന്പ് പതിറ്റാണ്ടു കാലമായി ഫിലാഡðഫിയയിലെ സാമൂഹിക സാംസ്ക്കാരിക, രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്.
കേരളഫോറം ചെയർമാൻ, കോട്ടയം അസോസിയേഷൻ പ്രസിഡന്റ്, ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള ജോബി ജോർജ് ഏഷ്യൻ ഫെഡറേഷൻ ഓഫ് യുഎസ്എയുടെ ഡയറക്ടർ, പോലീസ് അഡ്വൈസറി കമ്മിറ്റി മെമ്പർ എന്നീ നിലകളിലും പ്രവർത്തിക്കുന്ന ജോബി ജോർജിന്റെ നേതൃത്വം ട്രൈസ്റ്റേറ്റ് കേരളാഫോറത്തെ ശക്തിപ്പെടുത്തും.
District News
ചേർത്തല: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് ചേർത്തലയിൽ പുതിയ ഭരണസംവിധാനം നിലവിൽ വന്നു. ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. ഫാ. ആൻസിൽ മൈപ്പാൻ ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജിനു ചെത്തിമറ്റം അസി. എക്സിക്യൂട്ടീവ് ഡയറക്ടറായും ചുമതലയേറ്റു.
കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റി ഭാഷാ വിഭാഗത്തിൽ ബോർഡ് ഓഫ് സ്റ്റഡീസ് മെംബറാണ് ഫാ. ഡോ. ബെന്നി ജോൺ. ആലുവ ഭാരത മാതാ കോളജിന്റെ ഡയറക്ടറും പ്രിൻസിപ്പളുമായിരുന്നു. പുതിയ ഭരണനേതൃത്വം ചുമതലയേറ്റതോടെ നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് ചേർത്തലയിൽ അക്കാദമിക്, ഗവേഷണ, സഹപാഠ്യമേഖലകളിൽ കൂടുതൽ മുന്നേറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. കോളജില് നടന്ന ചടങ്ങില് ചേർത്തല ഫോറോന വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ പുതിയ അംഗങ്ങളെ സ്വീകരിച്ചു.
പ്രിൻസിപ്പൽ ഡോ. ബിജി പി. തോമസ് ആശംസകൾ നേർന്നു. ഫാ. ആൻസിൽ മൈപ്പാൻ, ഫാ. ജിനു ചെത്തിമറ്റം, വൈസ് പ്രിൻസിപ്പൽ പുഷ്പ ജോൺ എന്നിവർ പ്രസംഗിച്ചു.
NRI
റിയാദ് : ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ വർഷങ്ങളായി സജീവമായി പ്രവർത്തിച്ച് വരുന്ന റിയാദ് പട്ടാമ്പി കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദിൽ നടന്ന പൊതുയോഗത്തിൽ സമഗ്രമായ ചർച്ചകൾക്ക് ശേഷം പുതിയ നേതൃത്വം രൂപം കൊണ്ടു.
അർഷാദ് പട്ടാമ്പിയെ പ്രസിഡന്റായും ഷെബിൻ അലിയെ സെക്രട്ടറിയായും മുനവർ അലിയെ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ഉനൈസ് പതിയിലും ഷഹബാസ് (ഷാമോൻ) ഉം, ജോയിന്റ് സെക്രട്ടറിമാരായി നജീബ് പട്ടാമ്പിയും മുഹമ്മദ് ഷമീമും തെരഞ്ഞെടുത്തു.
അഡ്വൈസറി ബോർഡ് ചെയർമാനായി അഫ്സൽ പട്ടാമ്പിയും വൈസ് ചെയർമാനായി ബാബു പി. ഹുസൈനും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ പ്രവർത്തക സമിതിയിൽ അനീസ്, ഫാസിൽ മുനീർ, കെ.ടി. മുനീർ, ഷിഹാദ് (സിയ), സദ്ദാം പട്ടാമ്പി, മുജീർ സി. അബ്ദുള്ള, അബ്ദുൽ റൗഫ്, ലത്തീഫ്, അസഹർ അലി, ഷാഫി ലിബർട്ടി എന്നിവരും ഉൾപ്പെടുന്നു.
പുതിയ പ്രവർത്തക സമിതിയുടെ നേതൃത്വത്തിൽ കൂട്ടായ്മയുടെ സേവന, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സമൂഹത്തിന്റെ ഐക്യവും സഹകരണവും വർധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
റിയാദിലെ വിവിധ ഭാഗങ്ങളിലായി സേവന പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ, കുടുംബ സംഗമങ്ങൾ, സഹായ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ വർഷങ്ങളായി സജീവമായി പ്രവർത്തിക്കുന്ന പട്ടാമ്പി കൂട്ടായ്മ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ നേതൃത്വത്തിൽ ഈ പാരമ്പര്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്.
NRI
ടെക്സസ്: അമേരിക്കൻ ഐക്യനാടുകളിലെ ആദ്യകാല മലയാളി കുടിയേറ്റ നഗരങ്ങളിലൊന്നായ ഡാളസ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായ താമസിക്കുന്ന മലയാളികളെ പ്രതിനിധാനം ചെയ്യുന്ന മലയാളി സാംസ്കാരിക സംഘടനയായ നോർത്ത് ടെക്സസ് മലയാളി അസോസിയേഷന് നവനേതൃത്വം.
2026 കാലഘട്ടത്തിലെ ഭരണസമിതിയെ നയിക്കാൻ പ്രസിഡന്റായി ഷാജി ആലപ്പാട്ട്, സെക്രട്ടറിയായി ലിൻഡ സുനി, ട്രഷററായി വിനോദ് കൊണ്ടൂർ, വൈസ് പ്രസിഡന്റായി അറ്റോർണി പ്രേം കാർലോസ്, ജോയിന്റ് സെക്രട്ടറിയായി ഷെല്ലി തോമസ്, ജോയിന്റ് ട്രഷററായി മധു ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു.
പിആർഒയായി രേഷ്മ രഞ്ജനേയും ആർട്സ് & കൾച്ചറൽ സെക്രട്ടറിയായി എബിൻ റോയിയേയും തെരഞ്ഞെടുത്തു. 2026 വർഷത്തേക്കുള്ള കാര്യപരിപാടികൾ അണിയറയിൽ തയാറായി കഴിഞ്ഞുവെന്നും ആദ്യത്തേത് ആബാലവൃദ്ധം ഏവർക്കും ഒരു പോലെ ആസ്വദിക്കുവാൻ കഴിയുന്ന കലാപരിപാടി ആയിരിക്കുമെന്ന് സംഘടനയുടെ അധ്യക്ഷനായ ഷാജി ആലപ്പാട്ട് പറഞ്ഞു.
അരോഗ്യ രംഗത്തും ഐ.ടി. മേഖലയിലും ഫൈനാൻസ് മേഖലയിലും ഒക്കെ പ്രവർത്തിക്കുന്ന യുവ പ്രഫഷണലുകളാണ് സംഘടനയ്ക്കു നേതൃത്വം കൊടുക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ഭരണ സമിതിയ്ക്ക്.
ഡാളസ്, കൊപ്പേൽ, ഫ്ലവർ മൗണ്ട്, കരോൾട്ടൺ, ഫാർമേർഴ്സ് ബ്രാഞ്ച്, റിച്ചാർഡ്സൺ, പ്ലേനോ, ഇർവ്വിംഗ്, ആർലിംഗ്ടൺ, ഗ്രാൻഡ് പ്രയറി, മെസ്കിറ്റ്, ഗാർലൻഡ്, സണ്ണിവേയ്ൽ തുടങ്ങി നോർത്ത് ടെക്സസസിലെ ഒട്ടനവധി പ്രമുഖ സിറ്റികളിലായി താമസമാക്കിയ മലയാളികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് നോർത്ത് ടെക്സസ് മലയാളി അസ്സോസിയേഷൻ.
ഡാളസ്സിലേക്ക് കുടിയേറി വരുന്ന മലയാളികൾക്ക് ചെയ്യാൻ കഴിയുന്ന എല്ലാ വിധ സഹായ സഹകരണങ്ങളും ചെയ്യുമെന്ന് സംഘടനാ ഭാരവാഹികൾ ഉറപ്പ് നൽകി.
കുടുതൽ വിവരകൾക്കും അംഗത്വത്തിനും ബന്ധപ്പെടുക: ഷാജി ആലപ്പാട്ട് - 214 227 7771, ലിൻഡ സുനി - 347 432 7864, വിനോദ് കൊണ്ടൂർ - 469 554 0481.
NRI
ഡാളസ്: ടെക്സസ് സംസ്ഥാനത്തെ മലയാളികളുടെ കൂട്ടായ്മയായ കേരളാ അസോസിയേഷന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
പ്രസിഡന്റ് ജോസ് വടകരയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് ബോർഡിൽ, ജനറൽ സെക്രട്ടറി - ലാലു (ഏബ്രഹാം മാത്യു), ട്രെഷറർ - അലക്സണ്ടർ തൈത്തറ, ജോയിന്റ് സെക്രെട്ടറി - അബോ എം നൈനാൻ, വുമൺസ് ഫോറം ചെയർ - ഗ്രേസി ജെയിംസ്, യൂത്ത് ഫോറം ചെയർ - നിതിൻ തോമസ് കോശി എന്നിവർ അംഗങ്ങളാണ്.
മലയാണ്മയുടെ മണമറിയുന്ന പരിപാടികൾ ടെക്സസിലെ മലയാളികൾക്കായി ഒരുക്കുകയും കമ്മ്യൂണിറ്റി ഔട്ട് റീച്ച് കൂട്ടായ്മകൾ, സംവാദങ്ങൾ മുതലായവ ഈ വർഷം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ജോസ് വടകര അസോസിയേഷൻ അംഗങ്ങൾക്ക് ഉറപ്പ് നൽകി. ഭാവി പരിപാടികൾ അടുത്ത ബോർഡ് മീറ്റിങ്ങിൽ അവതരിപ്പിക്കുമെന്നും അതിനുശേഷം പരിപാടികളുടെ തീയതികൾ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.
നാഷണൽ ലെവലിലുള്ള മലയാളി അസോസിയേഷനുമായും, സംസ്ഥാനത്തുള്ള മറ്റ് കേരള/മലയാളി അസോസിയേഷനുകളുമായും ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ഈ ബോർഡ് മുൻകൈയെടുക്കുന്നുണ്ടന്നും അതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും ജനറൽ സെക്രെട്ടറി ലാലു നന്ദി പ്രമേയത്തിൽ പ്രസ്താവിച്ചു.
അസോസിയേഷനിൽ അംഗങ്ങൾ ആകാനാഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ദയവായി ബന്ധപ്പെടുക: ജോസ് വടകര 623 271 5465, ലാലു 214 597 9040.
NRI
ഫ്ലോറിഡ: ഭാരതീയ ദാർശനിക വീക്ഷണങ്ങളുടെ പ്രചാരണത്തിനും സാഹിത്യ സാംസ്കാരിക സംരംഭങ്ങളുടെ സംഘാടനത്തിനുമായി നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) സാഹിത്യ വിചാരവേദി കമ്മിറ്റിയെ രൂപീകരിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരുമാണ് പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെഎച്ച്എൻഎയുടെ അഭിമാന സംരംഭമായ ആർഷദർശന പുരസ്കാരത്തിന്റെയും പുതുതായി ആരംഭിക്കുന്ന യുവസാഹിതി സമ്മാനത്തിന്റെയും സംഘാടനവും ഭാരതീയ ദാർശനിക വീക്ഷണങ്ങളുടെ പ്രചാരണവും നിർവഹിക്കുന്നതിനുള്ള കെഎച്ച്എൻഎ സാഹിത്യ വിചാരവേദിയിലേക്ക് സുരേന്ദ്രൻ നായർ (ഹൂസ്റ്റൻ), ഡോ. സുശീല രവീന്ദ്രനാഥ് (ഫ്ലോറിഡ), ജയശങ്കർ പിള്ള (കാനഡ), മധു ചെറിയേടത്തു (ന്യൂജഴ്സി)പ്രസാദ് പാലക്കൽ (കാലിഫോർണിയ) എന്നിവരെ ഡയറക്ടർ ബോർഡ് തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അറിയിച്ചു.
പ്രഥമ ആർഷദർശന പുരസ്കാരത്തിന്റെ സംഘാടകനും കെഎച്ച്എൻഎ മുൻ പ്രസിഡന്റുമായ സുരേന്ദ്രൻ നായർ ആനുകാലിക മലയാള മാധ്യമങ്ങളിൽ ശ്രദ്ധേയ കോളമിസ്റ്റും വിവിധ ഭാഷാസാഹിത്യ കൂട്ടായ്മകളിലെ സജീവ സാന്നിധ്യവുമാണ്.
30 വർഷത്തിലേറെക്കാലമായി ഫ്ലോറിഡയിലെ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായ അറിയപ്പെടുന്ന കവിയും എഴുത്തുകാരിയുമാണ് ഡോ. സുശീല രവീന്ദ്രനാഥ്. പ്രവാസി മലയാളി സാഹിത്യ രംഗത്ത് ദീർഘകാല പ്രവർത്തന പാടവമുള്ള വ്യക്തിത്വമാണ്.
രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കാനഡയിലെ സാഹിത്യരംഗത്ത് നിരവധി കഥകളും കവിതകളും ദാർശനിക ലേഖനങ്ങളും എഴുതി പ്രസിദ്ധി കൈവരിച്ച സാഹിത്യകാരനാണ്. പല പ്രാദേശിക മാധ്യമങ്ങളുടെയും എഡിറ്റർ സ്ഥാനത്ത് പ്രവർത്തിച്ച ജയശങ്കർ പിള്ള, സ്വന്തം കവിതാ സമാഹാരങ്ങളും ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ന്യൂജേഴ്സിലെ ഹിന്ദു സംഘടനാ നേതൃത്വത്തിൽ സുപരിചിതനായ മധു ചെറിയേടത്ത്, കെഎച്ച്എൻഎ മുൻ ജനറൽ സെക്രട്ടറിയും യുവസാഹിതി പുരസ്കാര പ്രയോജകനുമാണ്. ടെക്നോളജി പ്രൊഫഷണലായ മധു, ന്യൂയോർക്ക്-ന്യൂജേഴ്സി മേഖലകളിലെ വിവിധ ഹിന്ദു ശാക്തീകരണ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.
അമേരിക്കൻ പ്രവാസത്തിനു മുമ്പ് തന്നെ കേരളത്തിലെ വിവിധ മാധ്യമങ്ങളിൽ സാങ്കേതിക വിജ്ഞാനിക പംക്തികൾ കൈകാര്യം ചെയ്തിരുന്ന പത്രപ്രവർത്തകനാണ് പ്രസാദ് പാലക്കൽ. സാഹിത്യ നിരൂപണ രംഗത്തും പരിചിതമായ വ്യക്തിത്വമാണ് അദ്ദേഹം.
കെഎച്ച്എൻഎയുടെ സാഹിത്യ സാംസ്കാരിക സംരംഭങ്ങൾക്ക് സർഗാത്മകമായ ഉണർവും ഊർജസ്വലമായ നേതൃത്വവും നൽകാൻ പുതിയ വിചാരവേദി അംഗങ്ങൾക്ക് കഴിയുമെന്ന പ്രത്യാശയാണ് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ എന്നിവർ പ്രകടിപ്പിച്ചത്.
പ്രവാസ മലയാളി സമൂഹത്തിൽ സാഹിത്യ സംസ്കാരത്തിനും ഇന്ത്യൻ ദർശനത്തിനും പുതിയ തലമുറയുമായി ബന്ധപ്പെടാനുള്ള സർഗാത്മക വേദികൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാഹിത്യ വിചാരവേദി പ്രവർത്തിക്കുന്നത്.
NRI
ഹൂസ്റ്റൺ: അടുത്ത രണ്ടു വർഷങ്ങൾ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കി അമേരിക്കൻ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമാകുവാൻ പ്രതിജ്ഞയെടുത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
അപ്നാ ബസാർ ഓഡിറ്റോറിയത്തിൽ നടന്ന ചാപ്റ്റർ പൊതുയോഗത്തിൽ വച്ചാണ് ഭാരവാഹികൾ ചുമതലയേറ്റത്. ഏപ്രിലിൽ വിപുലമായ രീതിയിൽ ചാപ്റ്ററിന്റെ ഔപചാരിക പ്രവത്തനോദ്ഘാടനം നടത്തുന്നതിനും തീരുമാനിച്ചു.
പ്രസിഡന്റ് ഫിന്നി രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ജോയിന്റ് ട്രഷറർ സജി പുല്ലാട് പ്രാർഥനാ ഗാനം ആലപിച്ചു.
NRI
മനാമ: പ്രവാസി വെൽഫെയർ മനാമ സോണിന്റെ 2026 - 27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു മനാമ സോണൽ പ്രസിഡന്റായി അബ്ദുൽ ലത്തീഫ് കടമേരിയെയും ജനറൽ സെക്രട്ടറിയായി കെ.പി. ബഷീറിനെയുമാണ് പ്രവാസി വെൽഫെയർ മനാമ സോൺ ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തത്.
മൊയ്തു തിരുവള്ളൂർ വൈസ് പ്രസിഡന്റായും ബെനി ഞെക്കാട് അസിസ്റ്റന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. നിജും ഇദ്രിസ്, ബഷീർ നരങ്ങോളി, കെ. അസ്ലം, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് അമീൻ എഫ്, നിസാം ഹനീഫ, അബ്ദുൽ ഹകീം, അംജദ് എ. വാഹിദ് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.
പ്രവാസികളുടെ ക്ഷേമത്തിലൂന്നി സാംസ്കാരിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് നിയുക്ത ഭാരവാഹികൾ അറിയിച്ചു.
പ്രവാസി സെന്ററിൽ സംഘടിപ്പിച്ച പ്രവാസി വെൽഫെയർ മനാമ സോൺ ജനറൽ ബോഡി യോഗത്തിൽ പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം പ്രവർത്തന രേഖ അവതരിപ്പിച്ചു. പ്രവാസി വെൽഫയർ വൈസ് പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ തിരഞ്ഞടുപ്പിന് നേതൃത്വം നൽകി.
മുൻപ്രസിഡന്റ് അബ്ദുല്ല കുറ്റ്യാടി അധ്യക്ഷത വഹിച്ച ജനറൽ ബോഡി യോഗത്തിന് അസ്ലം വേളം സ്വാഗതം ആശംസിച്ചു. നിയുക്ത പ്രസിഡന്റ് അബ്ദുൽ ലത്തീഫ് കടമേരി നന്ദി പ്രകാശനം നടത്തി.
NRI
വിയന്ന: ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) ഓസ്ട്രിയ നാഷണൽ കൗൺസിൽ 2026 - 2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിയന്നയിലെ ഡബ്ല്യുഎംഎഫ് ആസ്ഥാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്.
യുവജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകി സംഘടനയെ കൂടുതൽ ഊർജസ്വലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടന്നത്.
ഡബ്ല്യുഎംഎഫ് സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ശക്തമായ ദിശാബോധം നൽകുന്നതാണെന്ന് പുതിയ ഭരണസമിതി വിലയിരുത്തി.
മുൻ പ്രസിഡന്റ് പോൾ കിഴേക്കേക്കര പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റിൻസ് നിലവൂരിന് ഔദ്യോഗികമായി ചുമതലകൾ കൈമാറി.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ രണ്ട് ദിവസം നീണ്ടുനിന്ന 12-ാമത് കേന്ദ്ര സമ്മേളനം സമാപിച്ചു. ഭരണഘടനാ ഭേദഗതി അംഗീകരിച്ചുകൊണ്ട് 35 അംഗങ്ങളടങ്ങിയ പുതിയ കേന്ദ്ര കമ്മിറ്റി നിലവിൽ വന്നു.
73 യൂണിറ്റുകളുടെയും 15 ഏരിയ കമ്മിറ്റികളുടെയും സമ്മേളനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് കേന്ദ്ര സമ്മേളനം നടന്നത്. പ്രഫ. എം.എം. നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
രണ്ടാം ദിവസത്തെ പ്രതിനിധി സമ്മേളനം സെബിൻ ഇഖ്ബാൽ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, ഷാജു പെരുവയൽ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.
സെക്രട്ടറി സുരേഷ് കണ്ണപുരം കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഭരണഘടനാ ഭേദഗതിയും ട്രഷറർ ജോസഫ് ഷാജി വരവ് - ചെലവ് കണക്കുകളും രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചാരിറ്റബിൾ സൊസൈറ്റിയുടെ കണക്കുകളും അവതരിപ്പിച്ചു.
15 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 41 പേർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, കെ.പി.എം. സാദിഖ്, എം.എം. നാരായണൻ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി.
സ്റ്റിയറിംഗ് കമ്മിറ്റി സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, സുനിൽ കുമാർ, മധു ബാലുശേരി, സുനിൽ സുകുമാരൻ, കാഹിം ചേളാരി.
രജിസ്ട്രേഷൻ കമ്മറ്റി മധുസൂദനൻ എടപ്പുറത്ത്, സജീവ് കുമാർ, ഹാഷിം കുന്നുംതറ, രാമകൃഷ്ണൻ ധനുവച്ചപുരം, സുരേഷ് ലാൽ, പി.കെ. ഷാജി, ജോഷി പെരിഞ്ഞനം.
മിനിറ്റ്സ് കമ്മിറ്റി നിസാർ റാവുത്തർ, ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ, ഉമ്മർ ദവാദ്മി, പ്രഭാകരൻ ബേത്തൂർ, സുധീഷ് തരോൾ.
പ്രമേയ കമ്മിറ്റി ഷാജി റസാഖ്, സതീഷ് കുമാർ വളവിൽ, നാസർ കാരക്കുന്ന്, ശശി കാട്ടൂർ, സമീർ കൊല്ലം, ജോമോൻ സ്റ്റീഫൻ.
ക്രഡൻഷ്യൽ കമ്മറ്റി റഫീഖ് ചാലിയം, നൗഫൽ ഉള്ളാട്ട് ചാലി, അനിരുദ്ധൻ കീച്ചേരി, സിജിൻ കൂവള്ളൂർ, റാഷിഖ് റഫീഖ്, ലിപിൻ പശുപതി, താജുദ്ദീൻ ഹരിപ്പാട്, ശിഹാബുദ്ദീൻ കുഞ്ചിസ്, ജയപ്രകാശ് മഞ്ചേരി എന്നിങ്ങനെ വിവിധ സബ് കമ്മിറ്റികൾ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ് - ഗഫൂർ ആനമങ്ങാട്, വൈസ് പ്രസിഡന്റുമാർ - റഫീഖ് ചാലിയം, രാമകൃഷ്ണൻ ധനുവച്ച പുരം, സെക്രട്ടറി - സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറിമാർ - ഷാജി റസാഖ്, രജീഷ് പിണറായി,
ട്രഷറർ - മധു ബാലുശേരി, ജോയിന്റ് ട്രഷറർ - സിംനേഷ് വയനാൻ, സെക്രട്ടറിയേറ്റ് അംഗങ്ങൾ - കാഹിം ചേളാരി, നസീർ മുള്ളൂർക്കര, ജോസഫ് ഷാജി.
ലിപിൻ പശുപതി, സതീഷ് കുമാർ വളവിൽ, ഷെബി അബ്ദുൽ സലാം, സുധീർ പൊരേടം, നൗഫൽ സിദ്ധീഖ്, സുരേഷ് പെരിന്തൽമണ്ണ, നൗഫൽ ഉള്ളാട്ട് ചാലി, ഷാജി പ്ലാവിലയിൽ, സജീവ് കുമാർ, ഹാരിസ് മണ്ണാർക്കാട്, തോമസ് ജോയ്, മുഹമ്മദ് ഷഫീഖ്, ബിജു തായമ്പത്ത്, സിജിൻ കൂവള്ളൂർ, കിഷോർ ഇ. നിസാം, റഫീഖ് പാലത്ത്, ഷിജിൻ, സുജിത്ത്, അനീഷ് അബൂബക്കർ, കെ.കെ. ഷാജി, ബിജി തോമസ്, ജാഫർ ഖാൻ, കൃഷ്ണൻകുട്ടി, ഹാഷിം കുന്നുംതറ എന്നിവരടങ്ങിയ 35 അംഗ കേന്ദ്ര കമ്മിറ്റിയെയും സ്ഥിരം ഓഡിറ്ററായി സുനിൽ സുകുമാരനെയും സമ്മേളനം തെരഞ്ഞെടുത്തു.
പ്രമേയ കമ്മിറ്റി അംഗങ്ങൾക്കുപുറമെ സുധീർ പൊരേടം, ഷെബി അബ്ദുൽ സലാം, ഉനൈസ് ഖാൻ, മൂസാ കൊമ്പൻ, നിഖിൽ, രാജേഷ് ഓണക്കുന്ന്, മജീഷ്, ധനേഷ് എന്നിവർ വിവിധ വിഷയങ്ങളിലായി 13 പ്രമേയങ്ങൾ അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, സീബാ കൂവോട്, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, ഖസീം പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
12-ാം സമ്മേളനത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട പദ്ധതികൾ കെ.പി.എം. സാദിഖ് പ്രഖ്യാപിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് റഫീഖ് ചാലിയം അവതരിപ്പിച്ചു. പുതിയ സെക്രട്ടറി സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി.
NRI
അബുദാബി: അബുദാബിയിലെ കല, സാഹിത്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചുവരുന്ന "കുന്നംകുളം എൻആർഐ ഫോറം' അബുദാബി ചാപ്റ്ററിന്റെ 2026-2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ്: ഫസൽ കുന്നംകുളം, വൈസ് പ്രസിഡന്റുമാർ: സനൽ മണിയിൽ, ഷഫീക് നാറാണത്ത്, ജനറൽ സെക്രട്ടറി: രഘു ഗോപാലൻ, ട്രഷറർ: സുധിനൻ, അസിസ്റ്റന്റ് ട്രഷറർ: സച്ചിൻ, ജോയിന്റ് സെക്രട്ടറി: പീറ്റോ വർഗീസ്, ആർട്സ് സെക്രട്ടറി: റിജാഷ് റഹ്മാൻ, ഹെൽത്ത് & വെൽഫെയർ: ഡോ. മുഫീദ്, സ്പോർട്സ് സെക്രട്ടറി: രജിൻ, സാഹിത്യം: ഉദയൻ, ലേഡീസ് വിംഗ്: ആരിഫ നിഷാദ്, മുൻ പ്രസിഡന്റ് നൗഷാദ് അസീസ്, ഡോ. മുഫീദ്, അഭിലാഷ്, അലി വെള്ളറക്കാട്, കരീം മുട്ടിക്കൽ തുടങ്ങിയ നേതാക്കൾ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
വൈസ് പ്രസിഡന്റ് സനൽ മണിയിൽ യോഗത്തിന് നന്ദി രേഖപ്പെടുത്തി.
NRI
മാറ്റ്ലോക് വാലി: മലയാളി ട്രക്ക് ഡ്രൈവേഴ്സ് യുകെയുടെ (എംടിഡിയുകെ) 2026 - 27 പ്രവർത്തന വർഷത്തിലേക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളായി കോശി വർഗീസ് (ഡർബി), ജിസ്മോൻ മാത്യു (സ്റ്റെർലിംഗ്), രാജീവ് ജോൺ (ബർമിംഗ്ഹാം), റിജു ജോൺ (എക്സിറ്റർ), ലിൻജു ആന്റണി (ചെംസ്ഫോർഡ്) എന്നിവരെയും അഡ്വൈസറി കമ്മിറ്റി അംഗങ്ങളായി റോയ് തോമസ് (എക്സിറ്റർ), അമൽ പയസ് (സ്കോട്ലാൻഡ്) എന്നിവരെയും തെരഞ്ഞെടുത്തു.
ഡർബിഷയറിലെ മാറ്റ്ലോക് വാലിയിലെ ലിയ ഗ്രീൻ ഔട്ട്ഡോഴ്സിൽ നടന്ന എംടിഡിയുകെയുടെ നാലാമത് വാർഷിക കൂട്ടായ്മയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംഗമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ അംഗങ്ങൾ പങ്കെടുത്തു.
മൂന്ന് ദിവസം നീണ്ടുനിന്ന സംഗമത്തിൽ തൊഴിൽപരമായ കാര്യങ്ങളും ഡ്രൈവർമാരുടെ ക്ഷേമവും പ്രധാന ചർച്ചാവിഷയമായി. തൊഴിൽ മേഖലയിലെ വെല്ലുവിളികൾ, ഡ്രൈവർമാർ പാലിക്കേണ്ട നിയമപരമായ മാനദണ്ഡങ്ങൾ, സുരക്ഷാ മുൻകരുതലുകൾ എന്നിവയെക്കുറിച്ച് വിപുലമായ ചർച്ചകൾ നടന്നു.
അംഗങ്ങൾ തങ്ങളുടെ പ്രവൃത്തിപരിചയവും അറിവുകളും പരസ്പരം പങ്കുവച്ചു. വിഭവസമൃദ്ധമായ ഭക്ഷണവും അംഗങ്ങളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
NRI
ടാമ്പ: ക്നാനായ ഫോറാനാ കാതോലിക്ക ദേവാലയത്തിൽ 2026-2027 കാലയളവിലേക്കുള്ള പാരിഷ് കൗൺസിൽ പ്രതിനിധികളെ തെരഞ്ഞെടുത്തു. ഞായറാഴ്ച ദേവാലയത്തിൽ വച്ച് ഇടവക വികാരി ഫാ. ജോസ് ആദോപ്പള്ളിയുടെ നേതൃത്വത്തിൽ ഏവരും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.
കിഷോർ വട്ടപ്പറമ്പിൽ, ബേബി മാക്കിൽ, ജോസ്മോൻ തത്തംകുളം, റെനിമോൻ പച്ചിലമാക്കിൽ എന്നിവരാണ് കൈക്കാരന്മാർ. സ്റ്റീഫൻ തൊട്ടിയിൽ, സാബു കുന്നക്കാട്ടൂമലയിൽ, അനിത തെക്കനാട്ട്, ഷൈനി കിഴക്കനടിയിൽ, റെജി മഠത്തിലേട്ട്, അനിത ചെമ്മരപ്പള്ളി, സ്റ്റെബി വെളിമറ്റം, ജീവ പ്രാലേൽ, സ്റ്റീഫൻ തൊട്ടിയിൽ, തോമസ് ആക്കൽകൊട്ടാരം, സജിമോൻ പൂവത്തിങ്കൽ, മോളി ഒടിമുഴങ്ങായിൽ, റോബിൻ ചമ്പനിയിൽ , സിറിൽ തെക്കനാട്ട്, എബി മണലേൽ എന്നിവർ കൂടാരയോഗങ്ങളുടെ പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.
ബിൽഡിംഗ് ബോർഡിനെ പ്രതിനിധീകരിച്ചുകൊണ്ട് രാജീവ് കൂട്ടുങ്കൽ, റെനിമോൻ ചെറുതാന്നി എന്നിവരും മെൻസ് മിനിസ്ട്രിക്കു വേണ്ടി ജിമ്മി എരുമേലിക്കരയും വിമെൻസ് മിനിസ്ട്രിക്ക് വേണ്ടി സബീന പഴുക്കായിലും ലീജിയൺ ഓഫ് മേരി പ്രതിനിധി ആൻസി മോഹൻ കണ്ണച്ചാംകുന്നേലും പാസ്റ്ററൽ കൗൺസിലിനു വേണ്ടി സിജോയ് സിറിയക് പറപ്പള്ളി, ജിമ്മി കളപ്പുരയിൽ, ജീവ പ്രാലേൽ എന്നിവരും ഡിആർഇയായി സാലി കുളങ്ങരയും വിസിറ്റേഷൻ കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ സാന്ദ്രയും യൂത്ത് മിനിസ്ട്രിക്കു വേണ്ടി എബിൻ തടത്തിലും ചേർന്നതാണ് ഈവർഷത്തെ പാരിഷ് കൗൺസിൽ.
പാരിഷ് കൗൺസിൽ സെക്രട്ടറിയായി സ്റ്റീഫൻ തൊട്ടിയിലും പിആർഒയായി റോബിൻ ചമ്പനിയിലിന്റെ നേതൃത്വത്തിൽ മീഡിയ ടീമും സ്ഥാനമേറ്റു. പുതിയ ദേവാലയ നിർമാണത്തിന്റെ നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ ഇതുവരെ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കമ്മിറ്റിയിൽ നിലനിർത്തുക എന്ന നിർദേശം സ്വീകരിച്ച് കൈക്കാരൻമാരുൾപ്പെടെ പല കൂടാരയോഗ പ്രതിനിധികളും ഈ വർഷവും കമ്മിറ്റിയിൽ തുടരുകയാണ് ചെയ്തത്.
ദേവാലയ നിർമാണത്തിൽ ഏവരുടെയും ഊർജിതമായ സഹകരണം വേണമെന്ന് ഈ അവസരത്തിൽ ഫാ. ജോസ് ആദോപ്പള്ളി ഓർമപ്പെടുത്തി. പുതിയ കർമപദ്ധതികളുമായി പുരോഗമന ചിന്താഗതിയോടെ യുവജനങ്ങളെ മുൻനിറുത്തി ഇടവക സമൂഹം മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം ആശംസിച്ചു.
NRI
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റര്മലയാളി അസോസിയേഷന്റെ ജനറൽ ബോഡിയോഗം 2026ലെ ഭരണസമിതിയെ തെരഞ്ഞെടുത്തു. അര നൂറ്റാണ്ട് പിന്നിട്ട അമേരിക്കയിലെ പ്രബല സംഘടനകളിൽ ഒന്നുകൂടിയാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ.
പുതിയ പ്രസിഡന്റായി ദേവസി ഇട്ടൂപ്പ്. സെക്രട്ടറി: ടെറൻസൺ തോമസ്, ട്രഷറര്: എ.വി. വർഗീസ്, വൈസ് പ്രസിഡന്റ് വർഗീസ് എം. കുര്യൻ (ബോബൻ), ജോ. സെക്രട്ടടറി: ജോൺ കെ. മാത്യു (ബോബി), ജോയിന്റ് ട്രഷർ ചാക്കോ പി. ജോർജ് (അനി) എന്നിവരെ തെരഞ്ഞുടുത്തു.
കമ്മിറ്റി അംഗങ്ങള്: ജെ. മാത്യൂസ്, ജോയി ഇട്ടൻ, ശ്രീകുമാർ ഉണ്ണിത്താൻ, ആന്റോ വർക്കി, കെ.കെ. ജോൺസൺ, നിരീഷ് ഉമ്മൻ, ഷോളി കുബളവേലിൽ, മാത്യു ജോസഫ്, ജോണ് തോമസ്, ജോ ഡാനിയേൽ, സുരേന്ദ്രൻ നായർ, മോളമ്മ വർഗീസ്, ജോർജ് കുഴിയാഞ്ഞാൽ, ബിനു വർഗീസ് എന്നിവരും തെരഞ്ഞെടുത്തു.
ട്രസ്റ്റി ബോര്ഡ് അംഗങ്ങള്: രാജൻ ടി. ജേക്കബ്, ജോൺ സി. വർഗീസ്, കുര്യാക്കോസ് വർഗീസ്, ജോൺ ഐസക്, തോമസ് കോശി. ട്രസ്റ്റീ ബോർഡ് ചെയർമാനായി രാജൻ ടി. ജേക്കബ് നിയമിതനാവും. നിലവിലുള്ള ട്രസ്റ്റി ബോര്ഡ് ചെയർമാൻ കെ.ജെ. ഗ്രിഗറി ഇലക്ഷന് നേതൃത്വം നൽകി.
അമേരിക്കയിലെ ഏറ്റവും പ്രബലമായ മലയാളി സംഘടനകളിൽ ഒന്നാണ് വെസ്റ്റ് ചെസ്റ്റര്മലയാളി അസോസിയേഷൻ. ഒരു വ്യക്തിയല്ല മറിച്ച് ഒരു സമൂഹമായിത്തന്നെയാണ് അസോസിയേഷന്റെ എക്കാലത്തേയും പ്രവർത്തനങ്ങൾ നടത്തുന്നത്.
നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന സംഘടനയാണ് വെസ്റ്റ്ചെസ്റ്റർ. തെരഞ്ഞെടുക്കപ്പെട്ടവർക്ക് നല്ല ഒരു പ്രവർത്തനം നടത്താൻ ഈ വർഷം കഴിയട്ടെ എന്ന് സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് തോമസ് കോശി തന്റെ അധ്യക്ഷ പ്രസംഗത്തിൽ ആശംസിച്ചു.
NRI
മാഞ്ചസ്റ്റർ: യുക്കെയിലെ അറിയപ്പെടുന്ന മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്ററിലെ ട്രാഫോർഡ് മലയാളി അസോസിയേഷന്റെ (ടിഎംഎ) 2026ലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.
ശനിയാഴ്ച നടന്ന അസോസിയേഷന്റെ വാർഷികാഘോഷ പരിപാടിയോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്. പുതിയ പ്രെസിഡന്റായി ഡോണി ജോണിനെയാണ് തെരഞ്ഞെടുത്തത്.
സാൽഫോർഡ് സെന്റ് മേരീസ് സീറോമലബാർ ഇടവകയുടെ മുൻ ട്രസ്റ്റിയായും ട്രാഫോർഡ് മലയാളി അസോസിയേഷൻ മുൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കോട്ടയം ജില്ലയിലെ മുട്ടുചിറ സ്വദേശിയാണ്.
സെക്രട്ടറിയായി അനീഷ് തോമസിനെയും ട്രെഷററായി ദീപക് വി. ഡേവിഡിനെയും വൈസ് പ്രെസിഡന്റായി സിന്ധു സ്റ്റാൻലിയെയും ജോയിന്റ് സെക്രട്ടറിയായി ജോർജ് തോമസിനെയും പബ്ലിക് റിലേഷൻസ് ഓഫീസറായി അഡ്വ. റെൻസൺ തുടിയൻപ്ലാക്കലിനെയും യോഗം തെരഞ്ഞെടുത്തു.
സംഘടനയുടെ പ്രോഗ്രാം കോഓർഡിനേറ്റർസായി ഭാഗ്യലക്ഷ്മി ആദർശ്, ടിൻസി ഷിജു, മേബിൾ അജിൻ തുടങ്ങിയവരെയും തെരഞ്ഞെടുത്തു. സംഘടനയുടെ യൂത്ത് കോഓർഡിനേറ്റർസായി ആകാശ് ബിജുമോൻ, ഷൈൻ സിജു, ഒലിവിയ സിബി, നേഹ ബിജു, അഹിന അന്ന അനീഷ് എന്നിവരെയും തെരഞ്ഞെടുത്തു.
കഴിഞ്ഞ 20 വർഷക്കാലയളവിൽ ട്രാഫോർഡ് മലയാളി അസോസിയേഷൻ മാഞ്ചസ്റ്ററിലെ മലയാളി കമ്മ്യൂണിറ്റിക്കിടയിൽ നടത്തിവന്നിരുന്ന സേവന പ്രവർത്തനങ്ങൾ വളരെ മാതൃകാപരമായിരുന്നു. ഇവിടുത്തെ മുതിർന്നവർക്കും യൂത്തിനും കുട്ടികൾക്കുമായി പുതുമകൾനിറഞ്ഞ ഒട്ടനവധി പരിപാടികൾ പ്രഖ്യാപിച്ചുകൊണ്ട് 2026 വർഷം കൂടുതൽ മികച്ചതാക്കുമെന്നു നിയുക്ത പ്രസിഡന്റ് ഡോണി ജോൺ അറിയിക്കുകയുണ്ടായി.
അസോസിയേഷന്റെ ഇരുപതാമത് വർഷം മുഴുനീളെ ആഘോഷിക്കുവാൻ കഴിഞ്ഞതിനു എല്ലാ അംഗങ്ങളോടുമുള്ള കടപ്പാടും നന്ദിയുമർപ്പിച്ചുകൊണ്ടു പ്രസിഡന്റ് ഷിജു ചാക്കോ സംസാരിച്ചു. പരിപാടിയ്ക്ക് ലിബിൻ കെ. തോമസ്, ശ്രീകാന്ത് ശിവരാജൻ, സ്റ്റാനി ഇമ്മാനുവേൽ, ഡോളി സിബി, രാഹുൽ ശിവൻ, ഡൽഫിയാ ജോസ്, സോണിയ ദീപക്, അൽഫോൻസാ ഡോണി, ഡിയോണ സ്റ്റാൻലി, സോനാ ബിജു, ജോയൽ ജോർജ്, അഷോൺ സിബി തുടങ്ങിയവർ നേതൃത്വം നൽകി.
NRI
റിയാദ്: സ്ത്രീധന നിരോധനം പൂർണ അർഥത്തിൽ നടപ്പാക്കാൻ യുവത്വം തന്നെ മുന്നിട്ടിറങ്ങണമെന്നും വിദ്യാഭ്യാസത്തിനൊപ്പം രാഷ്ട്രീയം അതിന്റെ യഥാർഥ അർഥത്തിലും ബോധ്യത്തിലും ഉൾക്കൊള്ളണമെന്നും ഉമേഷ് കളരിക്കൽ പറഞ്ഞു.
വിവാഹത്തോടെ സ്ത്രീകൾ നേടിയ വിദ്യാഭ്യാസം അടച്ചുപൂട്ടി വയ്ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേളി കുടുംബവേദിയുടെ രണ്ടാമത് കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സർക്കാർ നൽകുന്ന സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം നേടിയ പകുതിയിലേറെ സ്ത്രീകളും ആ വിദ്യാഭ്യാസം ഉപയോഗശൂന്യമാക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
NRI
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ 2026-27 വർഷത്തേക്കുള്ള പുതിയ പാരീഷ് കൗൺസിൽ സ്ഥാനമേറ്റു. ഇതോടനുബന്ധിച്ചു സ്ഥാനമൊഴിയുന്ന 2024-25 വർഷത്തെ പാരീഷ് കൌൺസിൽ അംഗങ്ങളുടെയും 2026-27 വർഷത്തെ പാരീഷ് കൌൺസിൽ അംഗങ്ങളുടെയും ഒരു സംയുക്ത യോഗം ഫെബ്രുവരി മൂന്നിന് ചേരുകയുണ്ടായി.
കഴിഞ്ഞ രണ്ടു വർഷം ഇടവകയുടെ എല്ലാവിധത്തിലുള്ള പുരോഗതിക്കായി കഠിനാധ്വാനം ചെയ്ത പഴയ എക്സിക്യൂട്ടീവിനും പാരീഷ് കൗൺസിൽ അംഗങ്ങൾക്കും വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലി പുത്തൻപുരയിൽ എന്നിവർ നന്ദി രേഖപ്പെടുത്തി.
NRI
ഷിക്കാഗോ: കെസിഎസ് ഷിക്കാഗോയുടെ പുതിയ ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാനായി സിജോ പുള്ളോർകുന്നേൽ തെരഞ്ഞെടുത്തു. 2025ൽ അദ്ദേഹം ലെജിസ്ലേറ്റീവ് ബോർഡിന്റെ വൈസ് ചെയർമാനായി സേവനം അനുഷ്ഠിച്ചിരുന്നു.
2025 ലെ കെസിഎസ് ക്രിസ്മസ് കരോളിൽ അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അഭിനിവേശവും വ്യക്തമായി പ്രതിഫലിച്ചു, ആ സംരംഭത്തെ ഏകോപിപ്പിക്കുന്നതിലും നയിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
ബിജുപൂത്തുറയിലിനെ ലെജിസ്ലേറ്റീവ് ബോർഡ് വെെസ്ചെയർമാനായി തെരഞ്ഞെടുത്തു. അനേക വർഷം കെസിഎസിൽ പ്രവർത്തിച്ച് പരിചയമുള്ള ബിജുവിന്റെ പ്രവർത്തനങ്ങൾ സിജോയുടെ കരങ്ങൾക്ക് ശക്തിപകരും എന്നുള്ളതിൽ സംശയമില്ല.
കെസിഎസ് പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ നൽകിവരുന്ന ലെജിസ്ലേറ്റീവ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ മുന്നോട്ട് വന്നിരിക്കുന്ന സിജോ പുള്ളോർകുന്നേലിനും ബിജുപൂത്തുറയിലിനും അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി കെസിഎസ് ഷിക്കാഗോ അറിയിച്ചു.
NRI
കെന്റ്: കെന്റിലെ പ്രമുഖ മലയാളി അസോസിയേഷനായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ (എംഎംഎ) ക്രിസ്മസ് - ന്യൂഇയര് ആഘോഷവും പോതുയോഗവും ഈസ്റ്റ് മോളിംഗ് വില്ലേജ് ഹാളിൽ വച്ച് നടന്നു.
വൈകുന്നേരം മൂന്നിന് എംഎംഎയിലെ കലാകാരൻമാർ അവതരിപ്പിച്ച നേറ്റിവിറ്റി ഷോയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് സ്പോർട്സ് മത്സരങ്ങളിൽ വിജയികളായവർക്കും ജിസിഎസ്സി, എ ലെവൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുമുള്ള സമ്മാനങ്ങളും അവാർഡുകളും വിതരണം ചെയ്തു.
തുടർന്ന് നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ലാലിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എഡ്വിൻ മാത്യു ആനുവൽ റിപ്പോർട്ടും ട്രഷറർ ജിൻസി ബിനു ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ ഒരുവർഷത്തെ മികവുറ്റ പ്രവർത്തനങ്ങൾ എംഎംഎയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ജനറൽ ബോഡിയിൽ 2026 പ്രവർത്തനവർഷത്തേക്കുള്ള എംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് - ശ്രീജിത്ത് കുറുവൻകാട്ടിൽ, സെക്രട്ടറി - പ്രവീൺ രാമകൃഷ്ണൻ, ട്രഷറർ - സന്തോഷ് വെള്ളടുത്ത്.
സ്പോർട്സ് കോഓർഡിനേറ്റേഴ്സ് - ജോഷി ആനിത്തോട്ടത്തിൽ, അനീഷ് പള്ളിയാലിൽ, മെൻസ് ക്ലബ് കോഓർഡിനേറ്റർ - ജിജോ ചാക്കോ, മീഡിയ - ബിനു ജോർജ്, മൈത്രി വിമൻസ് കോഓർഡിനേറ്റർ - ജിമിത ബെന്നി, പ്രോഗ്രാം കോഓർഡിനേറ്റർസ് - ജിസ്ന മൈക്കിൾ, ഷൈജ ഇടച്ചേരി, യൂത്ത് കോർഡിനേറ്റർ - ബോണി റോസ് ബാബു.
അസോസിയേഷന്റെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ കൂട്ടായി പ്രവർത്തിക്കുമെന്ന് പുതുതായി ചുമതലയേറ്റ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനറൽ ബോഡിക്കുശേഷം കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് അവതരിപ്പിച്ച ഗാനമേളയും കോമഡിഷോയും നടന്നു.
ചലച്ചിത്ര പിന്നണിഗായകൻ അഭിജിത് കൊല്ലവും മിമിക്രി കോമഡി താരം ബൈജു ജോസും നേതൃത്വം നൽകിയ സ്റ്റേജ് ഷോയും മ്യൂസിക്കൽ ഫ്യൂഷനും മികവുറ്റതായി. രുചികരമായ ക്രിസ്മസ് ഡിന്നറോടുകൂടി എംഎംഎയുടെ ക്രിസ്മസ്, ന്യൂഇയർ പരിപാടികൾ സമാപിച്ചു.
NRI
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി സംഘടനകളിൽ സജീവ സാന്നിധ്യമായ ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (നെെമ) 2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ രാജേഷ് പുഷ്പരാജനെ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുത്തു. ന്യൂയോർക്കിലെ കേരള കിച്ചൻ റസ്റ്ററന്റിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.
പ്രസിഡന് ബിബിൻ മാത്യു തന്റെ അധ്യക്ഷ പ്രസംഗത്തിൽ രണ്ട് വർഷക്കാലം വേണ്ട സപ്പോർട്ട് തന്ന കമ്മിറ്റിയംഗങ്ങൾക്കും പ്രവർത്തകർക്കും നന്ദി അറിയിച്ച് സംസാരിച്ചു.
അസോസിയേഷന്റെ ബോർഡ് ചെയർമാൻ ലാജി തോമസിന്റെ നേതൃത്വത്തിൽ നടന്ന ഒരുക്കങ്ങൾ പൊതുയോഗത്തെ ശ്രദ്ധേയമാക്കി. തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യവും സൗഹാർദപരവുമായി നടത്തുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു.
കായിക - സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമായ നെെമ ന്യൂയോർക്കിലെ മലയാളി സമൂഹത്തിനിടയിൽ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന സംഘടനയാണ് നെെമ.
പ്രത്യേകിച്ച്, സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കാറുള്ള "നെെമ കപ്പ്' ക്രിക്കറ്റ് ടൂർണമെന്റും മറ്റ് പ്രോഗ്രാമുകൾ, ചാരിറ്റി പ്രവർത്തനങ്ങളും നോർത്ത് അമേരിക്കയിലെ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയമാണ്.
NRI
ടോണ്ടൻ: സോമർസെറ്റിലെ ചെറുപട്ടണമായ ടോണ്ടനിൽ നിലവിലുള്ള ഏറ്റവും വല്ല്യ മലയാളിക്കൂട്ടായ്മയായ ടോണ്ടൻ മലയാളി അസോസിയേഷനെ മുന്നോട്ട് നയിക്കുവാൻ 2026-28 കാലയളവിലേക്ക് പുതിയ വർക്കിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ക്രിസ്മസ് - പുതുവത്സര ആഘോഷപരിപാടികളോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ വച്ച് ടോണ്ടൻ മലയാളികൾക്ക് ഏറെ സുപരിചിതനായ ജതീഷ് പണിക്കർ പ്രസിഡന്റായും വിനു വി. നായർ സെക്രട്ടറിയായും തുടരെ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
മഞ്ജുള സിജാൻ (വൈസ് പ്രസിഡന്റ്), ബിജു മാത്യു (ജോയിന്റ് സെക്രട്ടറി), അരുൺ ധനപാലൻ (ട്രഷറർ) എന്നിവരാണ് മറ്റ് കമ്മിറ്റി ഭാരവാഹികൾ.
യുവത്വവും അനുഭവസമ്പത്തും കൂടിച്ചേർന്ന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി മോബിൻ മോൻസി, ഡെന്നിസ് വി. ജോസ്, അജി തോമസ്, ബി.എസ്. പ്രവീൺ, ബെറ്റി മാത്യു, ഷൈജു വലമ്പൂർ, ജിജി ജോർജ്, മെജോ ഫിലിപ്പ്, ലിനു പി. വർഗീസ്, നിമിഷ റോബിൻ, ജിജോ ജോർജ്, എൻ.എസ്. വിശാഖ് എന്നിവരും ചുമതലയേറ്റു.
ടോണ്ടണിലെ മലയാളിക്കൂട്ടായ്മകളിൽ നിറസാന്നിധ്യമായി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ടിഎംഎ നിരവധി കലാസാംസ്കാരിക പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനകളും നടത്തിവരുന്നു. കൂടാതെ കുട്ടികൾക്കായി നൃത്തപരിശീലനം മറ്റ് കായിക പരിശീലനങ്ങൾ എന്നിവയും നടന്നുവരുന്നു.
മുൻകാലങ്ങളിൽ ഉപരിയായി സന്നദ്ധപ്രവർത്തനങ്ങളിലും കലാസംസ്കാരിക മേഖലകളിലും കാലത്തിനനുയോജ്യമായ നവീന പ്രവർത്തനരീതികൾ ആണ് പുതിയ കമ്മിറ്റി വിഭാവനം ചെയ്യുന്നത്.
കമ്മിറ്റിയുടെ സമൂഹമാധ്യമ ഇടപെടലുകൾ ശക്തമാക്കുന്നതോടൊപ്പം യുകെയിൽ എവിടെയുമെന്നത് പോലെ ടോണ്ടണിലും പുതുതായി എത്തിച്ചേർന്നിട്ടുള്ള മലയാളികുടുംബങ്ങളെ കൂടെനിർത്തുവാനും ടിഎംഎയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അവരുടെ സാന്നിധ്യസേവനങ്ങൾ ഉറപ്പാകുവാനും പുതുനേതൃത്വം തീരുമാനിച്ചിരിക്കുകയാണ്.
NRI
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക്) വാർഷിക പൊതുയോഗം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷനായിരുന്നു.
രക്ഷാധികാരി ബാബു പനമ്പള്ളി, അജ്പാക് ചെയർമാൻ രാജീവ് നടുവിലെമുറി, മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, ലിസൻ ബാബു എന്നിവർ ആശംസകൾ അറിയിച്ചു.
ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം വാർഷിക റിപ്പോർട്ടും ട്രഷറർ സുരേഷ് വരിക്കോലിൽ വാർഷിക കണക്കുകളും ഷീന മാത്യു വനിതാ വേദിയുടെ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് 2026-2028 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് രക്ഷാധികാരി ബാബു പനമ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു.
രാജീവ് നടുവിലെമുറി (പ്രസിഡന്റ്), മനോജ് പരിമണം (ജനറൽ സെക്രട്ടറി), രാഹുൽ ദേവ് (ട്രഷറർ), കൊച്ചുമോൻ പള്ളിക്കൽ (ജനറൽ കോർഡിനേറ്റർ), അനിൽ വള്ളികുന്നം (പ്രോഗ്രാം കമ്മിറ്റി കൺവീനർ), ലിബു പായിപ്പാടൻ (സംഘടന ചുമതലയുള്ള സെക്രട്ടറി) എന്നിവർ ചുമതലയേറ്റു.
ബാബു പനമ്പള്ളി, കുര്യൻ തോമസ് പൈനുംമൂട്ടിൽ (രക്ഷാധികാരിമാർ), സിറിൽ ജോൺ അലക്സ് ചമ്പക്കുളം (ചെയർമാൻ), മാത്യു ചെന്നിത്തല, സുരേഷ് വരിക്കോലിൽ (അഡ്വൈസറി ബോർഡ് ചെയർമാന്മാർ), ബാബു തലവടി, എ. ഐ കുര്യൻ, പ്രജീഷ് മാത്യു, സജി ജേക്കബ് മാലിയിൽ, ജെ.ജോർജ്, ലിസൻ ബാബു (അഡ്വൈസറി ബോർഡ് അംഗങ്ങൾ).
വൈസ് പ്രസിഡന്റുമാർ ജീജോ കായംകുളം, സുമേഷ് കൃഷ്ണൻ, ജോൺ തോമസ് കൊല്ലകടവ്, സാം ആന്റണി. ജോയിന്റ് ട്രഷറർ സജീവ് കായംകുളം, സെക്രട്ടറിമാർ അജി കുട്ടപ്പൻ, സിബി പുരുഷോത്തമൻ, ശശി വലിയകുളങ്ങര, മനു പത്തിച്ചിറ, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, കെ.എസ്. സുരേഷ് കുമാർ, ജോമോൻ ജോൺ ചെന്നിത്തല, വിഷ്ണു നായർ വെണ്മണി, അനി പാവുരെത്ത്.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജിബി തരകൻ, അനീഷ് അബ്ദുൽ ഗഫൂർ, അജി ഈപ്പൻ, സലീം പതിയാരത്, അജിത് തോമസ് കണ്ണമ്പാറ, രതീഷ് കുട്ടേമ്പേരൂർ, ശരത് കുടശനാട്, കെ.ജെ. റോബിൻ, ബിജു മാത്യു, ആദർശ് ദേവദാസ് എന്നിവരെ തെരഞ്ഞെടുത്തു.
വനിതാ വിഭാഗം ഭാരവാഹികളായി സാറമ്മ ജോൺസ് (ചെയർപേഴ്സൺ), കീർത്തി സുമേഷ് (ജനറൽ സെക്രട്ടറി), ദിവ്യ സേവ്യർ (ട്രഷറർ), ഷീന മാത്യു (പ്രോഗ്രാം കൺവീനർ), അനിത അനിൽ, ബിന്ദു ജോൺ (വൈസ് ചെയർപേഴ്സന്മാർ) ആനി മാത്യു (ജോയിന്റ് ട്രഷറർ), സെക്രട്ടറിമാർ ലക്ഷമി സജീവ്, ടീന ഷിഞ്ചു, ചിന്നു ലിനോജ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
എക്സകുട്ടീവ് അംഗങ്ങളായി സുലേഖ അജി, ജയാ ജീജോ, സിമി രതീഷ്, പാർവതി അനി, ശിവശ്രീ രതീഷ്, ശ്രീദേവി, അനു അനീഷ് അബ്ദുൽ ഗഫൂർ, സുമി വിപിൻ, ജയശ്രീ മോനി എന്നിവരെയും തെരഞ്ഞെടുത്തു.
ഓഡിറ്റേഴ്സായി സേവിയർ വർഗീസ്, സന്ദീപ് നായർ, കോര മാവേലിക്കര എന്നിവരെയും യോഗം നിയോഗിച്ചു.
NRI
കുവൈറ്റ് സിറ്റി: മുസ്ലിം എഡ്യുക്കേഷണൽ സൊസൈറ്റി (എംഇഎസ്) കുവൈറ്റ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫർവാനിയ തക്കാരാ ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
റിട്ടേണിംഗ് ഓഫീസർ ഫസീയുള്ളയുടെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ. പ്രസിഡന്റായി അഷ്റഫ് അയ്യൂർ, ജനറൽ സെക്രട്ടറിയായി അഷ്റഫ് പി.ടി, ട്രഷററായി ടി.വി. അർഷാദ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി ഖലീൽ അടൂർ, ഫിറോസ് കുളങ്ങര എന്നിവരെയും സെക്രട്ടറിമാരായി റമീസ് സലേഹ്, എം.എം. സഹീർ എന്നിവരെയും തെരഞ്ഞെടുത്തു.
മുഹമ്മദ് റാഫി, ഫിറോസ് കുളങ്ങര ( ചാരിറ്റി & കമ്യൂണിറ്റി), സാദിഖ് അലി, ഗഫൂർ കൊയിലാണ്ടി (പബ്ലിക് റിലേഷൻ & മീഡിയ), അൻവർ മൻസൂർ ആദം, ഖലീൽ അടൂർ (എഡ്യൂക്കേഷൻ & ട്രെയിനിംഗ്), അബ്ദുൽ അസീസ് മാട്ടുവയൽ (എംപ്ലോയ്മെന്റ് സെൽ), നൗഫൽ, പി.പി.കെ. മുജീബ് , റയീസ് സലേഹ് (കൾച്ചറൽ & സ്പോർട്സ്), ഡോ. മുസ്തഫ, ഡോ. ശഫാഫ് (മെഡിക്കൽ) എന്നിവരെ വിവിധ വകുപ്പുകളുടെ ചുമതലയുള്ളവരായും തെരഞ്ഞെടുത്തു.
പുതിയ എക്സിക്യൂട്ട് കമ്മിറ്റിയിലേക്ക് നാസർ ഇക്ബാൽ, വാഹിദ് കൊയിലാണ്ടി, ഡോ. അഷീൽ, ഡോ. സുബൈർ, ജാവെദ് ബിൻ ഹമീദ്, ജാസിം സിദീഖ്, ഷാകിബ് നടുക്കണ്ടി, മുന്നു സിയാദ്, ഫഹീം ഉമ്മർ കുട്ടി എന്നിവരെയും തെരഞ്ഞെടുത്തു.
സ്പെഷ്യൽ ഇൻവയറ്റീസായി സിദീഖ് വലിയകത്ത്, ഡോ. അമീർ അഹമ്മദ്, സിദീഖ് മദനി, ഫസീയുള്ള, ഷറഫുദീൻ കണ്ണോത്ത്, സലിം കോട്ടയിൽ എന്നിവരെയും ഉൾപ്പെടുത്തി.
റമീസ് സാലിഹിന്റെ ഖിറാഅത്തോടെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് അയ്യൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.ടി. അഷ്റഫ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷങ്ങളിൽ നിരവധി പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയതായി റിപ്പോർട്ടുകളിൽ വിശദീകരിച്ചു.
വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളോട് ഒത്തുചേരുന്ന രീതിയിൽ വരുംകാലങ്ങളിൽ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ പരിശീലന കോഴ്സുകളും പ്രവർത്തനങ്ങളും ആവിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് സിദീഖ് മദനി, നാസർ ഇക്ബാൽ, അബ്ദുൽ അസീസ് മാട്ടുവയൽ എന്നിവർ ആശംസകൾ നേർന്നു. പരിപാടികൾക്ക് റമീസ് സാലിഹ്, സഹീർ, മുജീബ്, റയീസ് സലേഹ് എന്നിവർ നേതൃത്വം നൽകി.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയയുടെ 2026-2028 കാലയളവിലേക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു. മെഹ്റോളി ഒന്നാം വാർഡിലെ ഡിഎംഎയുടെ ഏരിയ ഓഫീസിലായിരുന്നു വാർഷിക പൊതുയോഗം നടന്നത്.
ഏരിയ ചെയർമാൻ ഡോ. കെ.പി. ഹരീന്ദ്രൻ ആചാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഏരിയ സെക്രട്ടറി ടി.വി. ലക്ഷ്മണൻ, ട്രഷറർ ജേക്കബ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ സുജാ രാജേന്ദ്രൻ, ടി .വി. സജിൻ, ഏരിയ വനിതാ വിഭാഗം കൺവീനർ സന്ധ്യാ അനിൽ തുടങ്ങിയവർ പങ്കെടുത്തു. രാജു യോഹന്നാൻ ആയിരുന്നു റിട്ടേണിംഗ് ഓഫീസർ.
NRI
സാൻഫ്രാൻസിസ്കോ: പത്തനംതിട്ട കാതോലിക്കേറ്റ് കോളജിന്റെ വിദ്യാർഥി കൂട്ടായ്മയായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്നി അസോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ നേതൃനിര നിലവിൽ വന്നു.
പുതിയ ഭാരവാഹികൾ
മാത്യു ജോർജ് (ഷിക്കാഗോ, പ്രസിഡന്റ്), കോശി സ്കറിയ (സാൻഫ്രാൻസിസ്കോ, വൈസ് പ്രസിഡന്റ്), ഏബ്രഹാം ജോർജ് (അലബാമ, സെക്രട്ടറി), അനിൽ ജോസഫ് മാത്യു (സാൻഫ്രാൻസിസ്കോ, ട്രഷറർ).
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: വർഗീസ് ജോർജ് (അറ്റ്ലാന്റാ), അലക്സാണ്ടർ മാത്യു (ഷോണി കൻസാസ്), സാറാമ്മ ജോൺ മാത്യു (ഹൂസ്റ്റൺ)
യുഎസ്എയിലും കാനഡയിലുമുള്ള എല്ലാ കാതോലിക്കേറ്റ് കോളജ് പൂർവ വിദ്യാർഥികളും സംഘടനയിൽ ചേർന്ന് കൂട്ടായ്മ ശക്തമാക്കുന്നതിനു സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മാത്യു ജോർജ് - 630 865 4118, ഏബ്രഹാം ജോർജ് - 334 275 1106, അനിൽ ജോസഫ് മാത്യു - 209 624 6555.
NRI
സൂറിച്ച്: അസോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായമേഖലകളിൽ തനിമയ്ക്കും ഒരുമയ്ക്കും സന്നദ്ധസേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായ ബിഫ്രണ്ട്സ് സ്വിറ്റസർലൻഡ് സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി നവസാരഥികൾ തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ 23 വർഷക്കാലം സ്വിറ്റ്സർലൻഡിലെ മലയാളിമനസുകളിൽ പ്രവർത്തനമികവുകൊണ്ടും സംഘാടനശേഷികൊണ്ടും ചിരപ്രതിഷ്ഠ നേടിയ ബി ഫ്രണ്ട്സ് സിൽവർജൂബിലി ആഘോഷങ്ങളിലേക്ക് പ്രവേശിക്കുന്ന വർഷമായ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡന്റ് ലൂസി വേഴേപറമ്പിലിന്റെ അധ്യക്ഷതയിൽകൂടിയ മീറ്റിംഗിൽ സെക്രട്ടറി പുഷ്പാ തടത്തിൽ കഴിഞ്ഞ രണ്ടുവർഷത്തെ സംഘടനയുടെ പ്രവർത്തങ്ങളുടെ റിപ്പോർട്ട്അവതരിപ്പിച്ചു. ട്രഷറർ സംഗീത മണിയേരിയും ബോബ്തടത്തിലും ചേർന്ന് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു യോഗം പാസാക്കുകയും ചെയ്തു.
വിമൻസ് ഫോറം കോഓർഡിനേറ്റർ ഷൈനി മാളിയേക്കലും യൂത്ത് ഫോറം കോഓർഡിനേറ്റർലിസാ സൗത്തിലും വാർഷിക പ്രവർത്തന റിപ്പോർട്ട്അവതരിപ്പിക്കുകയും ചെയ്തു.
ജൂബിലി വർഷത്തിലേക്ക് പുതിയതായി നാലുപേരടങ്ങുന്നഅഡ്വൈസറി ബോർഡിനെയും വിവിധ പ്രദേശങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനായി സോൺ ലീഡേഴ്സിനെയും, എക്സിക്യൂട്ടീവ് ,വിമൻസ് ഫോറം, യൂത്ത് ഫോറം ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.
സിൽവർ ജൂബിലി വർഷത്തിൽ പ്രവർത്തനങ്ങൾക്കു നേതൃത്വംനൽകുന്നതിനായി ജനറൽബോഡി ഏകകണ്ഡേന ടോമിതൊണ്ടാംകുഴിയെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
നാലാം പ്രാവശ്യമാണ് സംഘടനയുടെപ്രെസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. സംഘടനയുടെ സെക്രട്ടറിയായി രതീഷ് രാമനാഥനേയും ട്രഷറററായി വിവേക് നമ്പ്യാരെയും യോഗം തെരഞ്ഞെടുത്തു.
തുടർന്ന് മറ്റു ഓഫീസ് ഭാരവാഹികളായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിൻസ് കാട്രൂകുടിയിൽ, ജോസ് പെല്ലിശേരി, ബോബ് തടത്തിൽ എന്നിവരെയും ജോയിന്റ് ട്രഷററായി അഗസ്റ്റിൻ മാളിയേക്കലിനെയും ജോയിന്റ് സെക്രട്ടറിയായി സെബാസ്റ്റിയൻ കാവുങ്ങലിനെയും ആർട്സ് കൺവീനറായി രേഖാ ഗിരീഷിനെയും ജോയിന്റ് ആർട്സ് കൺവീനറായി മേഴ്സിവെളിയനേയും സ്പോർട്സ് കൺവീനറായി ചാൾസ്അങ്ങാടിയത്തിനെയും പിആർഒയായി ജുബിൻ ജോസെഫിനേയും വുമൺസ് ഫോറം കൺവീനറായി ജൂബി അലാനിക്കലിനെയും ജോയിന്റ് കൺവീനറായി സിസികാരിയപ്പുറത്തിനെയും യൂത്ത് ഫോറം കൺവീനേഴ്സായി ജോനാസ് ശാസ്താംകുന്നേലിനെയും ഏയ്ഞ്ചൽ മേരിപുതുമനയേയും കമ്മിറ്റി തെരഞ്ഞെടുത്തു.
സോൺ ലീഡേഴ്സായി ജൈസൺ കരേടൻ, സാജു മാത്യു, ടോണി ഉള്ളാട്ടിൽ, ജിൻസൺ കിഴക്കേപ്പുറത്തു എന്നിവരെയും കൂടാതെ ജോമോൻ പത്തുപറയിൽ, ജിമ്മി ശാസ്താംകുന്നേൽ, ബാബുവേതാനി, എക്സ് ഒഫീഷ്യോ ആയി ലൂസി വേഴേപറമ്പിൽ, പുഷ്പാ തടത്തിൽ എന്നിവരും ജോഷി വടക്കുംപാടൻ, മാത്യുമണികുട്ടിയിൽ, ബിന്നി വെങ്ങപ്പള്ളിൽ, അജു മാർഷൽ, അരുൺ വർഗീസ്, ജീവൻ കാരിയപ്പുറം എക്സ് ഒഫീഷ്യോ ആയി ലൂസിവേഴേപറമ്പിൽ പുഷ്പാ തടത്തിൽ എന്നിവരും ജോഷി വടക്കുംപാടൻ, മാത്യു മണികുട്ടിയിൽ, ബിന്നി വെങ്ങപ്പള്ളിൽ, അജുമാർഷൽ, അരുൺ വർഗീസ്, ജീവൻ കാരിയപ്പുറം, സൂരജ്കാഞ്ഞിന്പുരയിടത്തിൽ എന്നിവരും എക്സിക്യൂട്ടീവിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
NRI
ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്ററിന്റെ 2026 - 27 വർഷങ്ങളിലേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു.
ലിജോ ജോർജ് പ്രസിഡന്റ്, അബിൻ സെബാസ്റ്റ്യൻ സെക്രട്ടറി, ട്രഷറർ റോജിഷ് സാമുവൽ, സുധ കർത്താ വൈസ് പ്രസിഡന്റ്, ജോർജ് ഓലിക്കൽ ജോയിന്റ് സെക്രട്ടറി, സജു വർഗീസ് ജോയിന്റ് ട്രഷറർ എന്നിവരാണ് പുതിയ ഭാരവാഹികൾ.
പമ്പ കമ്യൂണിറ്റി സെന്ററിൽ പ്രസിഡന്റ് അരുൺ കോവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഐപിസിഎൻഎ മുൻ ജനറൽ സെക്രട്ടറി വിൻസെന്റ് ഇമ്മാനുവേൽ, അരുൺ കോവാട്ട്, സുമോദ് നെല്ലിക്കാല എന്നിവർ യോഗത്തിൽ പങ്കെടുത്തു.
NRI
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ എക്യൂമെനിക്കൽ കൂട്ടായ്മകളിലൊന്നായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) 2026ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഹൂസ്റ്റണിലെ 19 ഇടവകകളുടെ സംയുക്ത വേദിയാണ് ഐസിഇസിഎച്ച്. വ്യാഴാഴ്ച രാത്രി 7.30ന് ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ നടന്ന 44-ാമത് വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റ് റവ.ഫാ.ഡോ. ഐസക് ബി. പ്രകാശിന്റെ അധ്യക്ഷതയിൽ നടന്ന യോഗം റവ.ഫാ. മാത്യൂസ് ജോർജിന്റെ പ്രാർഥനയോടു കൂടി ആരംഭിച്ചു. ഫാ. പ്രകാശ് വന്നുചേർന്ന ഏവർക്കും സ്വാഗതം ആശംസിച്ചു.
NRI
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) 2026 വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് വിജേഷ് വേലായുധൻ അധ്യക്ഷത വഹിച്ചു.
ജോയിന്റ് സെക്രട്ടറി നിസി മാത്യു സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ജോബി ജോസഫ് വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുഹമ്മദ് ഷാ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
കോർ കമ്മിറ്റി അംഗങ്ങളായ ഷൈജു കൃഷ്ണൻ, അനീഷ് പൗലോസ്, കെ.കെ. ഗിരീഷ്, സുബിൻ രാജു, സാജൻ മാത്യു, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. സ്പോർട്സ് കൺവീനർ ബിബിൻ ജോർജ് പുതിയ കമ്മിറ്റിയെ അവതരിപ്പിച്ചു.
ഭാരവാഹികൾ: വിജേഷ് വേലായുധൻ (പ്രസിഡന്റ്), ഷൈജു കൃഷ്ണൻ, രാഖി ജോമോൻ (വൈസ് പ്രസിഡന്റ്), ജോബി ജോസഫ് (ജനറൽ സെക്രട്ടറി) ബിനുമോൾ ജോസഫ്, നിസി മാത്യു (ജോയിന്റ് സെക്രട്ടറി) കെ.എസ് മുഹമ്മദ് ഷാ (ട്രഷറർ) ഷൈനി ഐപ്പ്, സതീഷ് കരുണാകരൻ (ജോയിന്റ് ട്രഷറർ), അംബിക ഗോപൻ, സിജോ കുഞ്ഞുകുഞ്ഞ് (പ്രോഗ്രാം കോഓർഡിനേറ്റർ).
രാജലക്ഷ്മി ഷൈമേഷ്, അലക്സ് ഉതുപ്പ്, ചിന്നു സത്യൻ (ആർട്സ്), ഷറഫുദ്ദീൻ ഹംസ, മഞ്ജുള ഷിജോ, ടി.വി. അനീഷ്, (പ്രഫഷണൽ ഡെവലപ്മെന്റ്) സുബിൻ രാജു, സാജൻ മാത്യു, മനോജ് എസ്. പിള്ള (മീഡിയ & പബ്ലിക് റിലേഷൻസ്), ഹിമ ഷിബു, അനീഷ് പൗലോസ്, കെ.കെ. ഗിരീഷ് (മെമ്പർഷിപ്പ് കമ്മിറ്റി), മജോ മാത്യു, അനീഷ് കുമാർ, ശരത് നായർ (സോഷ്യൽ വെൽഫെയർ), ബിബിൻ ജോർജ്, ലിയോ അവറാച്ചൻ, ഡെന്നിസ് സാജൻ (സ്പോർട്സ്).
കുവൈറ്റിലെ ഇന്ത്യൻ നഴ്സുമാരുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം അംഗങ്ങളുടെ പ്രഫഷണൽ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പുരോഗതി ഉറപ്പാക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
തുടർന്ന് ഈ വർഷത്തെ പ്രവർത്തന പദ്ധതികളുടെ രൂപരേഖ തയാറാക്കി. ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷം, സാമൂഹിക സേവന പ്രവർത്തനങ്ങൾ, കലാ-കായിക പരിപാടികൾ, വിവിധ പരിശീലന പരിപാടികൾ, സെമിനാറുകൾ തുടങ്ങിയ ഭാവി പരിപാടികൾ യോഗത്തിൽ അവതരിപ്പിച്ചു.
International
വാഷിംഗ്ടൺ ഡിസി: ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ 37 വർഷം നീണ്ട ഭരണം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ പുതിയൊരു നേതൃത്വത്തം വരേണ്ട സമയമായിരിക്കുന്നുവെന്നും അധികാരം നിലനിർത്താൻ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയല്ല വേണ്ടതെന്നും ട്രംപ് പറഞ്ഞു.
രാജ്യത്തെ ഒരു യുദ്ധത്തിലേക്ക് നയിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ ആഭ്യന്തര കുറ്റവാളികളെ വെറുതെ വിടില്ലെന്നും ഖമനയി പറഞ്ഞു. ഇറാനുമേൽ സൈനികമായും രാഷ്ട്രീയമായും സാമ്പത്തികമായും ആധിപത്യം സ്ഥാപിക്കാനുള്ള യുഎസ് ഗൂഢാലോചനയാണിതെന്നാണ് ഇറാനിയൻ അധികൃതർ അവകാശപ്പെടുന്നത്.
NRI
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്, അബ്ബാസിയ മേഖല സമ്മേളനം സ. നൂറുൽ ഹാഷിം നഗറിൽ (ഓക്സ്ഫോർഡ് പാക്കിസ്താനി സ്കൂൾ അബ്ബാസിയ) മേഖല പ്രസിഡന്റ് കൃഷ്ണ മേലത്തിന്റെ അധ്യക്ഷതയിൽ നടന്നു.
കലയുടെ മുൻ ഭാരവാഹി സി. രജീഷ് ഉദ്ഘാടനം ചെയ്തു. മേഖലയിലെ ഗായകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ മേഖല എക്സിക്യൂട്ടീവ് അംഗം ഉമേഷ് കീഴറ അനുശോചനപ്രമേയം അവതരിപ്പിച്ചു.
കൃഷ്ണ മേലത്ത്, നവീൻ എളയാവൂർ, ആശാലത ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സംഘടന റിപ്പോർട്ടും അബ്ബാസിയ മേഖല സെക്രട്ടറി പി.പി. സജീവൻ മേഖലാ വാർഷിക പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
30 യൂണിറ്റുകളിൽ നിന്നുമായി 210 പ്രതിനിധികളും, കേന്ദ്ര - മേഖല കമ്മിറ്റി അംഗങ്ങളുമടക്കം 261 പേർ സമ്മേളനത്തിൽ പങ്കെടുത്തു. യൂണിറ്റുകളെ പ്രതിനിധീകരിച്ച് 37 പേർ ചർച്ചയിൽ പങ്കെടുത്തു.
അടുത്ത പ്രവർത്തന വർഷത്തിൽ അബ്ബാസിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ എക്സിക്യുട്ടീവ് അംഗങ്ങളെയും മേഖല പ്രസിഡന്റായി മനോജ് കുമാർ, സെക്രട്ടറിയായി കൃഷ്ണ മേലത്ത് എന്നിവരെയും തെരഞ്ഞെടുത്തു. ഭാരവാഹികളടക്കം 45 അംഗങ്ങളുൾപ്പെടുന്നതാണ് മേഖല കമ്മിറ്റി.
പ്രവാസികളെയും മലയാളി സമൂഹത്തെയും സംബന്ധിച്ച വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു.
സമ്മേളനത്തിന്റെ സംഘാടകസമിതി സ്വാഗത സംഘം ചെയർമാൻ തസ്നിം മന്നിയിൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് അബ്ബാസിയ മേഖലയുടെ പുതിയതായി തെരഞ്ഞെടുത്ത സെക്രട്ടറി കൃഷ്ണ മേലത്ത് നന്ദി പറഞ്ഞു.
NRI
ഫ്ലോറിഡ: അമേരിക്കൻ മലയാളികളുടെ മാധ്യമ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫ്ലോറിഡ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മാധ്യമ പ്രവർത്തകനും സാംസ്കാരിക സാമൂഹിക രംഗത്ത് സജീവമായ ജോർജി വർഗീസ് നയിക്കുന്ന കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ് ബിനു ചിലമ്പത്ത്, സെക്രട്ടറി എബി ആനന്ദ്, ജോ. സെക്രട്ടറി ജെസി പാറത്തുണ്ടിൽ, ട്രഷറർ സാബു മത്തായി എന്നിവരെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോർജി വർഗീസ് അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലയിലെ അറിയപ്പെടുന്ന സാന്നിധ്യമാണ്. കേരളത്തിൽ വൈഎംസിഎ പ്രസ്ഥാനത്തിന്റെ അമരത്തു നിന്ന് അമേരിക്കയിൽ എത്തിയതു മുതൽ ഫ്ലോറിഡയിലെ മലയാളി സംഘടനകളുടെ പ്രവർത്തന രംഗത്ത് നിരവധി പദവികളിലൂടെ കടന്നു പോയ ജോർജി വർഗീസ് എഴുത്തു രംഗത്തും സജീവമായിരുന്നു.
സൗത്ത് ഫ്ലോറിഡ കേരള സമാജം പ്രസിഡന്റായിരുന്നു. ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡേ അച്ചടിച്ച് വിതരണം ചെയ്യുന്നതിൽ മുൻകൈ എടുക്കുകയും ദീർഘകാലം ഫൊക്കാന ടുഡേയുടെ എഡിറ്ററായും പ്രവർത്തിച്ചു.
ഫൊക്കാനയുടെ കമ്മിറ്റി അംഗം മുതൽ നിരവധി പദവികൾ വഹിച്ച ശേഷം ഫൊക്കാന പ്രസിഡന്റ്, മത, സാംസ്കാരിക സംഘടകളുടെ സാരഥിയായും പ്രവർത്തിക്കുന്ന അദ്ദേഹം ജീവകാരുണ്യ മേഖലയ്ക്കും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഇപ്പോൾ ബ്രോവാർഡ് കൗണ്ടി ഹ്യുമൻ സർവീസസ് മാനേജരായി ഔദ്യോഗിക സർവീസിൽ തുടരുന്നു. കേരളത്തിലെ ഭിന്നശേഷി മേഖലകളിൽ എന്നും സഹായവുമായി എത്തുന്ന വ്യക്തിയാണ് ജോർജി വർഗീസ്.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിനു ചിലമ്പത്ത് അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരിയാണ്. സ്കൂൾ കാലഘട്ടം മുതൽക്കേ സാഹിത്യം, പ്രസംഗം എന്നീ മേഖലകളിൽ സജീവമായിരുന്ന ബിനു ചിലമ്പത്ത് അമേരിക്കയിൽ എത്തിയപ്പോഴും എഴുത്ത് തുടർന്നു.
വിവിധ അച്ചടി ഓൺലൈൻ മാസികകളിൽ ലേഖനങ്ങൾ, ഓർമക്കുറിപ്പുകൾ എന്നിവയിലൂടെ ശ്രദ്ധേയയായ ബിനു ചിലമ്പത്ത് ഫ്ലോറിഡയിലെ അറിയപ്പെടുന്ന സംഘാടകയും സാമൂഹ്യ സാംസ്കാരക പ്രവർത്തകയുമാണ്. കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ മുൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എബി ആനന്ദ് അമേരിക്കൻ മലയാളി പ്രസിദ്ധീകരണങ്ങളിൽ വർഷങ്ങളായി ലേഖകനായും ഫോമയുടെ പിആർഒയായും പ്രവർത്തിച്ചിട്ടുണ്ട്.
ഫ്ലോറിഡ നവകേരള ആർട്സ് ക്ലബിന്റെ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഫ്ലോറിഡയുടെ മുൻ ട്രഷറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കൂടാതെ കലാ രംഗത്തും സജീവമായ എബി ആനന്ദ് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറും കൂടിയാണ്. ജോ. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജെസി പാറത്തുണ്ടിൽ അമേരിക്കയിൽ എത്തിയ നാൾ മുതൽ മീഡിയ രംഗത്ത് സജീവമാണ്.
നിരവധി സംഘടനകളുടെ ലേഖികയായും അമേരിക്കൻ മലയാളി പ്രസിദ്ധീകരണങ്ങളിൽ സജീവമാണ്. സൗത്ത് ഫ്ലോറിഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായ ജെസി പാറത്തുണ്ടിൽ കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ മുൻ പ്രസിഡന്റ് കൂടിയാണ്.
ട്രഷറായി തെരഞ്ഞെടുക്കപ്പെട്ട സാബു മത്തായി ദൃശ്യമാധ്യമ രംഗത്ത് സജീവമായ വ്യക്തിത്വമാണ്. ഫോട്ടോഗ്രാഫറായി പ്രവർത്തനം തുടങ്ങിയ സാബു മത്തായി ഫ്ലോറിഡയുടെ സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമാണ്. ഇപ്പോൾ ഫ്രീലാൻസ് മാധ്യമ പ്രവർത്തനത്തിൽ സജീവവുമാണ്.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റുമാരായ സുനിൽ തൈമറ്റം, മാത്യു വർഗ്ഗീസ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് രാജു പള്ളത്ത് നയിക്കുന്ന മാതൃ സംഘടനയ്ക്ക് മുതൽകൂട്ടായും ഫ്ലോറിഡയിലെ മാധ്യമ രംഗത്ത് സജീവമായും പ്രവർത്തിക്കുമെന്നും വരുന്ന രണ്ട് വർഷങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്നും ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി എബി ആനന്ദ്, ട്രഷറർ സാബു മത്തായി, വൈസ് പ്രസിഡന്റ് ബിനു ചിലമ്പത്ത്, ജോ. സെക്രട്ടറി ജെസി പാറത്തുണ്ടിൽ എന്നിവർ അറിയിച്ചു.
NRI
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഡാളസ് ചാപ്റ്ററിന്റെ 2026 - 27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു.
സജി സ്റ്റാർലൈൻ (പ്രസിഡന്റ്), ജോസ് പ്ലാക്കാട്ട് (വൈസ് പ്രസിഡന്റ്), സുധ പ്ലാക്കാട്ട് (സെക്രട്ടറി), മാർട്ടിൻ വിലങ്ങോലിൽ (ജോയിന്റ് സെക്രട്ടറി), തോമസ് കോശി (ട്രഷറർ) എന്നിവരാണ് സംഘടനയെ നയിക്കുന്നത്.
നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഐപിസിഎൻഎയുടെ ഡാളസ് ചാപ്റ്റർ വരും വർഷങ്ങളിൽ കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
മാധ്യമരംഗത്തെ ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള പുതിയ നേതൃത്വം ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.